സ്വർണ വിലയിൽ ഇടിവ്; ഇന്ന് കുറഞ്ഞത് 200 രൂപ, നിരക്കറിയാം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ നേരിയ ഇടിവ്. ഇന്ന് കേരളത്തിൽ 22 കാരറ്റ് ഒരു ഗ്രാം സ്വർണത്തിന് 25 രൂപയും ഒരു പവന് 200 രൂപയുമാണ് കുറഞ്ഞിരിക്കുന്നത്. ഇതോടെ, നിലവിൽ 22 കാരറ്റ് സ്വർണത്തിന് ഇന്ന് ഗ്രാമിന് 13,135 രൂപയും പവന് 1,05,080 രൂപയും ആയതായി കേരള ഗോൾഡ് മെർച്ചന്റ്സ് അസോസിയേഷൻ അറിയിച്ചു. അതേ സമയം സംസ്ഥാനത്തെ വെള്ളി വിലയിൽ മാറ്റമില്ലാതെ തുടരുകയാണ്. നിലവിൽ ഗ്രാമിന് 235 രൂപയും 10 ഗ്രാമിന് 2350 രൂപയുമാണ് കേരളത്തിൽ വില വരുന്നത്.

അതേ സമയം, ഇറാനെതിരെ സൈനിക നടപടി വിപുലീകരിക്കുന്ന കാര്യം അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ആലോചിക്കുന്നതായി റിപ്പോർട്ട്. ശക്തമായ വ്യോമാക്രമണം മുതൽ ഇറാന്റെ തന്ത്രപ്രധാനമായ മേഖലകൾ ലക്ഷ്യമിട്ടുള്ള കരയുദ്ധം വരെയുള്ള വിവിധ സൈനിക നീക്കങ്ങളാണ് ട്രംപിന്റെ പരിഗണനയിലുള്ളതെന്ന് ‘ദി വാൾ സ്ട്രീറ്റ് ജേണൽ’ റിപ്പോർട്ട് ചെയ്തു. പശ്ചിമേഷ്യയിൽ അമേരിക്കയും ഇറാനും തമ്മിൽ വീണ്ടും സംഘർഷം കനത്ത സാഹചര്യത്തിൽ സ്വർണ വിലയിലും ചാഞ്ചാട്ടം പ്രകടമാണ്.

Tags :

Arya

Leave a Reply

Your email address will not be published. Required fields are marked *

Recent News