പ്രിയപ്പെട്ട ടൊയോട്ട ബിൽഡിങിന്​ വിട പറയാനൊരുങ്ങി ദുബൈ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ദുബൈ: ആധുനിക ദുബൈയുടെ അടയാളമായി തലയുയർത്തി നിന്ന ടൊയോട്ട ബിൽഡിങ്​ വൈകാതെ ഓർമയാകും. ദുബൈയിലെ ആദ്യത്തെ 15 നില കെട്ടിടമായ ഈ ബിൽഡിങിന്​ ഏതാനും മാസങ്ങൾ മാത്രമാണ്​ ഇനി ആയുസ്സുള്ളത്​. ഒരു കാലത്ത്​ ദുബൈയുടെ ഐക്കൺ ആയിരുന്ന കെട്ടിടം വൈകാതെ ഗൃഹാതുര ഓർമയാകും. അരനൂറ്റാണ്ടിൽ അധികം പ്രവാസികൾ അടക്കമുള്ളവർ അബൂദബിയിൽ നിന്ന്​ യാത്ര ചെയ്യുമ്പോൾ ദുബൈ എത്തി എന്ന്​ ഓർമിപ്പിച്ചിരുന്ന കെട്ടിടം കൂടിയാണിത്​. കെട്ടിടം പൊളിക്കു​ന്നതിന്‍റെ ഭാഗമായി വാടകക്കാരെ ഒഴിപ്പിച്ചുതുടങ്ങി. 70 ശതമാനം വാടകക്കാരെയും ഒഴിപ്പിച്ചുകഴിഞ്ഞു. ബാക്കി വാടകക്കാരെ ഡിസംബറോടെ ഒഴിപ്പിക്കും. അടുത്തവർഷത്തോടെ പൊളിച്ചു നീക്കുമെന്നാണ്​ വിവരം.

1974ൽ സ്ഥാപിതം, 15 നില, 65 മീറ്റർ ഉയരം ബുർജ്​ ഖലീഫയും ബുർജു​ൽ അറബും പ്രിൻസസ്​ ടവറും അടക്കം അംബരചുംബികൾ ആകാശം മുട്ടി നിൽക്കുന്ന ദുബൈയു​ടെ വളർച്ചയിലെ ആദ്യ കാൽവെപ്പ്​ കൂടിയാണ്​ ടൊയോട്ട ബിൽഡിങ്​. 1974ലാണ്​ ഈ 15 നില കെട്ടിടത്തിന്‍റെ നിർമാണം പൂർത്തിയായത്​. 15 നിലയുള്ള ദുബൈയിലെ ആദ്യ കെട്ടിടം കൂടിയായിരുന്നു ഇത്​. 65 മീറ്ററാണ്​ ഉയരം.

Tags :

Arya

Leave a Reply

Your email address will not be published. Required fields are marked *

Recent News