തിരുവനന്തപുരം: കേരളത്തിലെ ജനങ്ങളോട് നന്ദി പറഞ്ഞ് യുഡിഎഫ്. കഴിഞ്ഞ പത്തുവർഷത്തെ ദുഷിച്ച ഭരണത്തിനാണ് അന്ത്യം കുറിച്ചിരിക്കുന്നതെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ പറഞ്ഞു.
“അഭൂതപൂർവ്വമായ വിജയം സമ്മാനിച്ച കേരളത്തിലെ ജനങ്ങളോട് അങ്ങേയറ്റം നന്ദി രേഖപ്പെടുത്തുന്നു. കഴിഞ്ഞ പത്തുവർഷക്കാലത്തെ ദുഷിച്ച ഭരണത്തിനാണ് അന്ത്യം കുറിച്ചിരിക്കുന്നത്. കേരളത്തിലെ ജനങ്ങൾ മധുരഭാഷയിൽ പ്രതികാരം ചെയ്തു. തദ്ദേശതിരഞ്ഞെടുപ്പ് കഴിഞ്ഞ ശേഷം കേരളത്തിലെ ജനങ്ങളെ സ്വാധീനിക്കാനുള്ള ഒരുപാട് പരിശ്രമങ്ങൾ പിണറായി സർക്കാർ നടത്തുകയുണ്ടായി. എന്നാൽ ആ പരിശ്രമം അവർക്ക് വിനാശകരമായി മാറുന്ന ചിത്രമാണ് തെരഞ്ഞടുപ്പിൽ കണ്ടത്”- കെ സി വേണുഗോപാൽ പറഞ്ഞു.
