ചരിത്ര വിജയത്തിലേക്ക് ബിജെപി, തകർന്നടിഞ്ഞ് തൃണമൂൽ

കൊൽക്കത്ത: പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി മമത ബാനർജിയുടെ തൃണമൂൽ കോൺഗ്രസിനെ നിലംപരിശാക്കി ബിജെപി ചരിത്രപരമായ മുന്നേറ്റത്തിലേക്ക്. 15 വർഷം നീണ്ടുനിന്ന തൃണമൂൽ ഭരണത്തിന് അന്ത്യം കുറിച്ചുകൊണ്ട് ബിജെപി സംസ്ഥാനത്ത് 200 സീറ്റുകളിലേക്ക് അടുക്കുകയാണ്. ദശാബ്ദങ്ങളായി ലക്ഷ്യം വെച്ചിരുന്ന ബംഗാൾ ഭരണം ഇത്തവണ ബിജെപി പിടിച്ചെടുക്കുമെന്നാണ് നിലവിലെ സൂചനകൾ വ്യക്തമാക്കുന്നത്. തൃണമൂൽ കോൺഗ്രസിന്റെ സീറ്റുകൾ ഗണ്യമായി കുറയുന്ന കാഴ്ചയാണ് വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ കാണുന്നത്. ബിജെപിയുടെ മുന്നേറ്റത്തിന് പിന്നിൽ ഹിന്ദു വോട്ടുകളുടെ വലിയ തോതിലുള്ള ഏകീകരണമാണെന്ന് ബിജെപി നേതാവ് സുവേന്ദു അധികാരി അവകാശപ്പെട്ടു. പരമ്പരാഗതമായി തൃണമൂൽ കോൺഗ്രസിനെ പിന്തുണച്ചിരുന്ന മുസ്ലിം വോട്ടുകളിൽ ഇത്തവണ വിള്ളലുണ്ടായതായും അദ്ദേഹം ചൂണ്ടിക്കാട്ടി. നന്ദിഗ്രാം പോലുള്ള മണ്ഡലങ്ങളിലെ മുസ്ലിം ബൂത്തുകളിൽ ബിജെപി മികച്ച പ്രകടനം കാഴ്ചവെച്ചതായും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *