നയാപൈസ കുറയാതെ സ്വ‍ർണ വില

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വ‍‌ർ‍ണ വിലയിൽ ഇന്ന് വീണ്ടും വ‍ർ‌ധനവ്. ഇന്ന് ഒരു 22 കാരറ്റ് ഒരു ഗ്രാം സ്വ‍‍ർ‍ണത്തിന് 75 രൂപയാണ് വർധിച്ചിരിക്കുന്നത്. ഇതോടെ ഇന്ന് ഒരു ഗ്രാം സ്വ‍ർണത്തിന്റെ വില 14,280 രൂപയായി. ഒരു പവന് 600 രൂപ വ‍‍‌‍‍‍ർധിച്ച് 1,14,240 രൂപയായി ഇന്നത്തെ വില. ഇന്നലെ രാവിലെ ഒരു പവൻ സ്വ‍‍‌ർണത്തിന് 1,13,080 രൂപയായിരുന്നു വില. പിന്നീട് രാത്രി വില വർ‍ധിച്ച് 1,13, 640 രൂപയായിരുന്നു. ഇതിൽ നിന്നാണ് വീണ്ടും വിലയിൽ വ‍ർധനവുണ്ടായിരിക്കുന്നത്. അക്ഷയ തൃതീയ ദിനമായ നാളെ സ്വ‍‍ർണ വിലയിൽ എന്ത് മാറ്റം വരുമെന്ന് കാത്തിരിക്കുകയാണ് സ്വ‍‍ർണാഭരണ പ്രേമികൾ.

അതേ സമയം, രാജ്യത്തെ സ്വര്‍ണ്ണ- വെള്ളി വിപണിയില്‍ നിര്‍ണ്ണായക മാറ്റങ്ങള്‍ക്ക് വഴിയൊരുക്കിയിരിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍ .സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, എച്ച്.ഡി.എഫ്.സി , ആക്‌സിസ് ബാങ്ക് തുടങ്ങി 15 പ്രമുഖ ബാങ്കുകള്‍ക്ക് സ്വര്‍ണ്ണവും വെള്ളിയും വിദേശത്തുനിന്ന് നേരിട്ട് ഇറക്കുമതി ചെയ്യാന്‍ കേന്ദ്രം അനുമതി നല്‍കി. 2026 ഏപ്രില്‍ 1 മുതല്‍ 2029 മാര്‍ച്ച് 31 വരെയുള്ള മൂന്ന് വര്‍ഷത്തേക്കാണ് ഈ അനുമതി. പട്ടികയിലുള്ള ബാങ്കുകളില്‍ യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ, റഷ്യന്‍ ബാങ്കായ സ്‌ബെര്‍ ബാങ്ക് എന്നിവയ്ക്ക് സ്വര്‍ണ്ണം മാത്രമേ ഇറക്കുമതി ചെയ്യാന്‍ അനുവാദമുള്ളൂ. മറ്റുള്ള ബാങ്കുകള്‍ക്ക് വെള്ളിയും ഇറക്കുമതി ചെയ്യാം.

Leave a Reply

Your email address will not be published. Required fields are marked *