മസ്കത്ത്: വ്യാഴാഴ്ച ഒമാനിലെ സൗത്ത് ബാത്തിന ഗവർണറേറ്റിൽ കനത്ത മഴ. നിരവധി ഗ്രാമങ്ങളിൽ വെള്ളപ്പൊക്കമുണ്ടായി. പലയിടത്തും നാശനഷ്ടങ്ങളുമുണ്ടായി. നഖ്ൽ, വാദി മആവിൽ വിലായാത്തുകളിലെ ഗ്രാമങ്ങളിലാണ് മഴയും വെള്ളപ്പൊക്കവുമുണ്ടായത്. ശക്തമായ കാറ്റും അനുഭവപ്പെട്ടു. മഴയെത്തുടർന്ന് ഐനുൽ തവാറയിലെ അൽ ഹമാം താഴ്വരയും അൽ സബത്ത് താഴ്വരയും കരകവിഞ്ഞൊഴുകി. ദുരിതബാധിത പ്രദേശങ്ങളിലെ നിരവധി അരുവികളിലും വാദികളിലും ജലപ്രവാഹം വർധിച്ചു. മഴയ്ക്കൊപ്പം ഉണ്ടായ ശക്തമായ കാറ്റിൽ നിരവധി മരങ്ങൾ കടപുഴകി വീണു, ചില വാഹനങ്ങൾക്കും മേൽക്കൂരകൾക്കും മറ്റ് സ്വത്തുക്കൾക്കും കേടുപാടുകൾ സംഭവിച്ചു.
Post Views: 29



