ദൃശ്യം 3′ പ്രചോദനം, 2,000 കിലോമീറ്റർ താണ്ടിയെത്തി പിതാവിനെ കൊന്നു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ബോളിവുഡ് ചിത്രം ദൃശ്യം മാതൃകയിൽ കൊലപാതകം ആസൂത്രണം ചെയ്തെന്നാരോപിച്ച് ബിഹാറിലെ സമസ്തിപൂരിൽ യുവാവ് അറസ്റ്റിൽ. ഗുജറാത്തിലെ സൂറത്തിൽ നിന്ന് ഏകദേശം 2,000 കിലോമീറ്റർ യാത്ര ചെയ്ത് നാട്ടിലെത്തിയ ശേഷമാണ് യുവാവ് പിതാവിനെ കൊലപ്പെടുത്തിയതെന്നാണ് പൊലീസ് പറയുന്നത്. എന്നാൽ കൊലപാതകത്തിന് ശേഷം ഭാര്യയെ വിളിക്കാൻ മൊബൈൽ ഫോൺ ഓൺ ചെയ്തത് കേസിൽ നിർണായക തെളിവായി.

സമസ്തിപൂർ ജില്ലയിലെ ഹലായ് പൊലീസ് സ്റ്റേഷൻ പരിധിയിലെ ദർവ ഗ്രാമത്തിലാണ് സംഭവം. 50കാരനായ രഘുവീർ സഹ്നിയെയാണ് മകൻ ശിവശങ്കർ സഹ്നി കൊലപ്പെടുത്തിയതെന്നാണ് പൊലീസ് കണ്ടെത്തൽ. ജൂലൈ 26ന് രാത്രി വീടിന് പുറത്ത് ഉറങ്ങുകയായിരുന്ന രഘുവീറിനെ കോടാലി ഉപയോഗിച്ച് ആക്രമിച്ചെന്നാണ് കേസ്. ഗുരുതരമായി പരിക്കേറ്റ അദ്ദേഹം സംഭവസ്ഥലത്തുവച്ച് തന്നെ മരിച്ചതായി പൊലീസ് അറിയിച്ചു.

സൂറത്തിൽ താമസിച്ച് ജോലി ചെയ്തിരുന്ന ശിവശങ്കർ ദൃശ്യം സിനിമ കണ്ടതിനു പിന്നാലെയാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്നാണ് ചോദ്യം ചെയ്യലിൽ പൊലീസിനോട് പറഞ്ഞതെന്ന് റിപ്പോർട്ടുകൾ പറയുന്നു. കൊലപാതകത്തിന് ശേഷം സ്വന്തം സാന്നിധ്യം തെളിയിക്കാതിരിക്കാനും മൊബൈൽ ലൊക്കേഷൻ ഒഴിവാക്കാനുമായി ഫോൺ സ്വിച്ച് ഓഫ് ചെയ്താണ് യാത്ര ആരംഭിച്ചതെന്നും പൊലീസ് പറയുന്നു.

സൂറത്തിൽ നിന്ന് ആദ്യം പട്‌നയിലെത്തിയ ഇയാൾ പിന്നീട് ഹാജിപുരിലേക്കും അവിടെ നിന്ന് ട്രെയിനിൽ പടോരി സ്റ്റേഷനിലേക്കും പോയി. തുടർന്ന് ഓട്ടോറിക്ഷയിലും നടന്നും ഗ്രാമത്തിലെത്തി. അർധരാത്രിയോടെ വീടിന്റെ പിൻവാതിലിലൂടെ അകത്ത് കടന്ന ശേഷം വീട്ടിൽ സൂക്ഷിച്ചിരുന്ന കോടാലി ഉപയോഗിച്ച് പിതാവിനെ ആക്രമിച്ചെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ.

കൊലപാതകത്തിന് ശേഷം വീണ്ടും പടോരി റെയിൽവേ സ്റ്റേഷനിലെത്തിയ ശിവശങ്കർ മൊബൈൽ ഫോൺ കുറച്ചുസമയത്തേക്ക് ഓൺ ചെയ്ത് ഭാര്യയെ വിളിച്ചു. പിന്നീട് ഫോൺ വീണ്ടും ഓഫ് ചെയ്തു. ഈ ചെറിയ പിഴവാണ് അന്വേഷണത്തിൽ വഴിത്തിരിവായത്. മൊബൈൽ ടവർ വിവരങ്ങൾ പരിശോധിച്ചപ്പോൾ കൊലപാതകവുമായി ബന്ധപ്പെട്ട സമയത്ത് ഇയാളുടെ ഫോൺ പടോരി പ്രദേശത്തുണ്ടായിരുന്നതായി പൊലീസിന് കണ്ടെത്താനായി.

അന്വേഷണത്തിൽ ഇയാളുടെ ഫോൺ പിന്നീട് ഏകദേശം 36 മണിക്കൂറിന് ശേഷം സൂററിൽ വീണ്ടും സജീവമായതായും കണ്ടെത്തി. ഭാര്യയുമായുള്ള ഫോൺ സംഭാഷണത്തിന്റെ വിവരങ്ങളും അന്വേഷണ സംഘത്തിന് ലഭിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ പൊലീസ് ശിവശങ്കറിനെ സൂററിൽ കണ്ടെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു

Tags :

Linet Mariya

Leave a Reply

Your email address will not be published. Required fields are marked *

Recent News