മനാമ: പശ്ചിമേഷ്യയെ വീണ്ടും സംഘർഷ കലുഷിതമാക്കി വീണ്ടും ആക്രമണങ്ങളും പ്ര ത്യാക്രമണങ്ങളും. ഇറാൻ നഗരങ്ങളിൽ അമേരിക്ക നടത്തിയ ആക്രമണത്തിന് മറുപടിയായി ഗൾഫ് രാഷ്ട്രങ്ങളിലേക്ക് അടക്കം ഇറാനിന്‍റെ മിസൈൽ , ഡ്രോൺ ആക്രമണം. ഇറാൻ ആക്രമണത്തെ പ്രതിരോധിച്ചതായി കുവൈത്തും ബഹ്റൈനും അറിയിച്ചു. ഇറാനിലെ വിവിധ നഗരങ്ങളിൽ അമേരിക്ക നടത്തിയ ആക്രമണത്തിൽ നിരവധി മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ബഹ്റൈനിനെ ലക്ഷ്യമാക്കിയുള്ള ഇറാന്‍റെ ഡ്രോണുകളെ വിജയകരമായി പ്രതിരോധിച്ചതായി നാഷനൽ കമ്യൂണിക്കേഷൻ സെന്‍റർ അറിയിച്ചു. ബഹ്റൈൻ പ്രതിരോധ സേനയുടെ എയർ ഡിഫൻസ് സിസ്റ്റമാണ് ഇറാനിയൻ ഡ്രോണുകളെ തകർത്തത്.ഇറാനിൽ നിന്നുള്ള ഡ്രോൺ, മിസൈൽ ആക്രമണങ്ങളെ വിജയകരമായി പ്രതിരോധിച്ചുകൊണ്ടിരിക്കുന്നതായി കുവൈത്ത് ആംഡ് ഫോഴ്സസ് ജനറൽ കമ്മാൻഡ് അറിയിച്ചു. ഏതെങ്കിലും സ്ഫോടന ശബ്ദങ്ങൾ ശത്രുവിന്‍റെ ഡ്രോണുകളും മിസൈലുകളും പ്രതിരോധിക്കുന്നതിന്‍റേതാണ് ആണെന്നും വ്യക്തമാക്കി.



