മദീനയിൽ പുതിയ ഹൈപ്പർമാർക്കറ്റ് തുറന്ന് ലുലു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

മദീന∙ സൗദി അറേബ്യയിൽ റീട്ടെയ്ൽ സാന്നിദ്ധ്യം കൂ‌ടുതൽ വിപുലമാക്കുന്നതിന്റെ ഭാഗമായി, മദീനയിൽ പുതിയ ഹൈപ്പർമാർക്കറ്റ് തുറന്ന് ലുലു. മദീന അൽ-മുനവ്വറയിലാണ് പുതിയ ലുലു ഹൈപ്പർമാർക്കറ്റ്. മദീന ചേംബർ ഓഫ് കൊമേഴ്‌സ് സെക്രട്ടറി ജനറൽ അഹമ്മദ് ബക്കർ സൈദാൻ, ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി എന്നിവരുടെ സാന്നിദ്ധ്യത്തിൽ മദീന ചേംബർ ഓഫ് കൊമേഴ്‌സ് ബോർഡ് ചെയർമാൻ ഫഹദ് അല്യാൻ അൽ മുഗീർ പുതിയ ഹൈപ്പർമാർക്കറ്റിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. മദീനയിലെ രണ്ടാമത്തേതും, മക്ക മദീനയിലെ നാലാമത്തേയും സ്റ്റോറാണ് മദീന അൽ മുനവ്വറയിലേത്. കിങ് ഖാലിദ് റോഡിൽ ഹറമൈൻ ട്രെയിൻ സ്റ്റേഷന് സമീപമാണ് പുതിയ സ്റ്റോർ.

തീർഥാ‌ടകർക്കും പ്രദേശവാസികൾക്കും കൂടുതൽ സൗകര്യപ്രദമായ ഷോപ്പിങ്ങ് ഉറപ്പാക്കുന്നതിനും സൗദി വിഷന് 2030ന് പിന്തുണയേകുന്നതിന്റെയും ഭാഗമായാണ് പുതിയ ഹൈപ്പർമാർക്കറ്റെന്ന് എം.എ യൂസഫലി പറഞ്ഞു. കൂടുതൽ മികച്ച വികസന പദ്ധതികളാണ് സൗദി അറേബ്യയിൽ ലുലു ഗ്രൂപ്പിനുള്ളത്. കൂടുതൽ തൊഴിലവസരവും പ്രാദേശിക വികസനത്തിനും കരുത്തേകുന്നത് കൂടിയാണിത്. സൗദി ഭരണനേതൃത്വം നൽകിവരുന്ന പിന്തുണയ്ക്ക് അദ്ദേഹം നന്ദി വ്യക്തമാക്കി.

Tags :

Arya

Leave a Reply

Your email address will not be published. Required fields are marked *

Recent News