ജോജു ജോർ‍ജ്- ഷാജി കൈലാസ് ചിത്രം ‘വരവ് ‘ജൂൺ 12ന്

കൊച്ചി : ജോജു ജോർജിന്റെ മാസ്സ്‌ ആക്ഷൻ ചിത്രം ‘വരവ് ‘ ജൂൺ 12ന് തിയേറ്ററുകളിൽ എത്തും. ചിത്രത്തിന്റെതായി പുറത്തിറങ്ങിയ ടീസറും ട്രെയിലറും ജോജു ജോർജിന്റെ പോൾസൺ എന്ന കഥാപാത്രത്തിന്റെ വരവിന്റെ കാത്തിരിപ്പിന് ആക്കം കൂട്ടുന്നവയായിരുന്നു. കിടിലൻ ഡയലോഗുകളും മാസ്സ് ആക്ഷൻ രംഗങ്ങളും കൊണ്ട് പ്രേക്ഷകരെ വിസ്മയിപ്പിക്കുന്ന ചിത്രമായിരിക്കും ‘വരവ്’ എന്ന പ്രതീക്ഷ ഈ ചിത്രത്തിന്റെ വരവ് കാത്തിരിക്കാനുള്ള കാരണമാകുന്നു.

ജോജു ജോർജ് – ഷാജി കൈലാസ് കോമ്പിനേഷൻ ആദ്യമായാണ് മലയാള സിനിമയിൽ. ആക്ഷൻ സിനിമകളുടെ രാജാവായ ഷാജി കൈലാസും, അഭിനയ വിസ്മയമായി മാറിക്കൊണ്ടിരിക്കുന്ന ജോജു ജോർജും ഒന്നിക്കുമ്പോൾ ചിത്രത്തിന്റെ വരവുപോലെതന്നെ ഇവരുടെ വരവും ആകാംക്ഷ വർദ്ധിപ്പിക്കുകയാണ്. ബിഗ് ബഡ്ജറ്റിൽ 98 ദിവസങ്ങൾ എടുത്ത് ചിത്രീകരണം പൂർത്തിയാക്കിയ ‘വരവ് ‘ ഹൈറേഞ്ച് പശ്ചാത്തലത്തിൽ പ്ലാന്റർമാർക്കിടയിലെ കുടിപ്പകയും അതിജീവനവുമാണ് പ്രമേയമാക്കുന്നത്. ഷാജി കൈലാസിന്റെ ഹിറ്റ് ചിത്രങ്ങളായ ചിന്താമണി കൊലക്കേസ്, റെഡ് ചില്ലീസ് എന്നിവയ്ക്ക് രചന നിർവ്വഹിച്ച എ.കെ. സാജൻ തന്നെയാണ് ഈ ചിത്രത്തിനും തിരക്കഥയൊരുക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *