സമ്മിശ്ര അഭിപ്രായങ്ങള്‍ക്കിടയിലും കളക്ഷനില്‍ കുതിച്ച് ‘പേട്രിയറ്റ്’

കൊച്ചി : മലയാളത്തില്‍ സമീപകാലത്ത് ഏറ്റവും വലിയ പ്രീ റിലീസ് ഹൈപ്പുമായി എത്തിയ ചിത്രമായിരുന്നു പേട്രിയറ്റ്. നീണ്ട 18 വര്‍ഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം മമ്മൂട്ടിയും മോഹന്‍ലാലും ഒരുമിക്കുന്നു എന്നതായിരുന്നു ഈ ഹൈപ്പിന് കാരണം. ഒപ്പം ഫഹദ്, കുഞ്ചാക്കോ ബോബന്‍, നയന്‍താര, രേവതി, രാജീവ് മേനോന്‍ എന്നിങ്ങനെ നീളുന്ന താരനിരയും. അണിയറക്കാര്‍ ഹൈപ്പിന് വേണ്ടി പ്രത്യേകിച്ച് ഒന്നും ചെയ്തില്ലെങ്കിലും മമ്മൂട്ടിയും മോഹന്‍ലാലും ഒപ്പം ഈ താരങ്ങളുമൊക്കെ ഒന്നിക്കുന്ന ചിത്രമെന്ന നിലയില്‍ ഹൈപ്പ് താനേ വന്നു. എന്നാല്‍ കേവലം താരങ്ങളെ സെലിബ്രേറ്റ് ചെയ്യുന്ന ചിത്രമല്ലെന്നും പ്ലോട്ട് ഡ്രിവണ്‍ ചിത്രമാണെന്നുമൊക്കെ അണിയറക്കാര്‍ റിലീസിന് മുന്‍പേ പറഞ്ഞിരുന്നു. എന്നാല്‍ ആദ്യദിനം തിയറ്ററുകളിലെത്തിയ താരാരാധകരില്‍ നിന്ന് ചിത്രത്തിന് സമ്മിശ്ര അഭിപ്രായമാണ് ലഭിച്ചത്. എന്നാല്‍ ബോക്സ് ഓഫീസില്‍ ചിത്രം കുതിപ്പ് തുടരുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *