റിയാദ്: മക്കയടക്കമുള്ള സൗദിയുടെ വിവിധ ഇടങ്ങളിൽ പൊടിക്കാറ്റ് തുടരുമെന്ന മുന്നറിയിപ്പുമായി സൗദി ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. അതേസമയം ജിസാൻ ഉൾപ്പടെയുള്ള പ്രദേശങ്ങളിൽ മഴയായിരിക്കും. മഴക്കൊപ്പം ഇടിമിന്നലുമെത്തുമെന്നും മുന്നറിയിപ്പുണ്ട്. സൗദിയിൽ വരും ദിവസങ്ങളിൽ ചൂട് കനക്കും. മക്ക, മദീന എന്നീ പുണ്യനഗരങ്ങളിലാണ് പൊടിക്കാറ്റ് മുന്നറിയിപ്പ്. ഈ പ്രദേശങ്ങളിലെ തീരദേശ മേഖലകളെയാണ് പൊടിക്കാറ്റ് ശക്തമാക്കുക. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴക്കും സാധ്യത ഉണ്ട്. ചിലയിടങ്ങളിൽ കാറ്റുമെത്തും. ജിസാൻ, അസീർ, അൽ ബഹ തുടങ്ങിയ ഉയർന്ന പ്രദേശങ്ങളിലും മക്കയുടെ തെക്കൻ മലയോര മേഖലകളിലുമാണ് മഴ സാധ്യത.
മക്കയടക്കമുള്ള പ്രദേശങ്ങളിൽ പൊടിക്കാറ്റ് ശക്തം
