ആളൊഴിഞ്ഞ് ഡിഎംകെ ആസ്ഥാനം

ചെന്നൈ: തമിഴ്‌നാട്ടിൽ വലിയ തിരിച്ചടി നേരിട്ടതിനെ തുടർന്ന് ആളൊഴിഞ്ഞ് ഡിഎംകെ ആസ്ഥാനം. അപ്രതീക്ഷിത തിരിച്ചടി നേരിട്ടതോടെ രാവിലെ വിജയം ആഘോഷിക്കാനെത്തിയ ഡിഎംകെ പ്രവർത്തകർ ഒരുക്കിയിരുന്ന പന്തലുകളും കസേരകളും നീക്കുകയാണ് ചെന്നൈയിലെ ഡിഎംകെ ആസ്ഥാനമായ അണ്ണാ അറിവാലയത്തിൽ . സാധാരണഗതിയിൽ വോട്ടെണ്ണൽ ദിനത്തിൽ സജീവമായിരിക്കുന്ന പാർട്ടി ഓഫീസ് ഏറെക്കുറെ ആളൊഴിഞ്ഞ അവസ്ഥയിലാണ്. നഗരപ്രദേശങ്ങളിൽ വിജയുടെ പാർട്ടിക്ക് ലഭിക്കുന്ന വൻ പിന്തുണ ഡിഎംകെയുടെ വോട്ട് ബാങ്കിൽ വലിയ രീതിയിലുള്ള വിള്ളലുണ്ടാക്കിയിട്ടുണ്ട്.

തമിഴ്‌നാട്ടിൽ ആദ്യ തിരഞ്ഞെടുപ്പിൽ തന്നെ പരമ്പരാഗത ദ്രാവിഡ പാർട്ടികളെ പിന്നിലാക്കികൊണ്ടാണ് നടൻ വിജയുടെ നേതൃത്വത്തിലുള്ള ടിവികെ മുന്നേറുന്നത്. വോട്ടെണ്ണലിന്റെ ആദ്യ ഘട്ടത്തിൽ തന്നെ 15 ഓളം മണ്ഡലങ്ങളിലാണ് ടിവികെ ലീഡ് നേടിയത്. നിലവിൽ അത് 104 സീറ്റായി ഉയർത്തിയിരിക്കുകയാണ്. പതിറ്റാണ്ടുകളായി ഡിഎംകെയും എഐഎഡിഎംകെയും തമ്മിൽ മാത്രം പോരാട്ടം നടന്നിരുന്ന തമിഴ്‌നാട്ടിൽ വിജയുടെ കടന്നുവരവോടെ കടുത്ത ത്രികോണ പോരാട്ടം ആണ് നടക്കുന്നത്. നിലവിലെ സൂചനകൾ പ്രകാരം ലീഡ് നിലയിൽ മൂന്നാം സ്ഥാനത്താണ് ഡിഎംകെ ഉള്ളത്.

Leave a Reply

Your email address will not be published. Required fields are marked *