തിരുവനന്തപുരം: മുഖ്യമന്ത്രി ചർച്ചകൾക്കായി വ്യാഴാഴ്ച കോൺഗ്രസ് നിയമസഭാ കക്ഷി യോഗം ചേരും. ഹൈക്കമാൻഡ് നിരീക്ഷകർ ബുധനാഴ്ച്ച രാത്രി തിരുവനന്തപുരത്ത് എത്തും. എം.എൽ.എമാരെ ഒരുത്തരെ ആയി ഒറ്റക്ക് കണ്ട് അഭിപ്രായം തേടും. കോൺഗ്രസ് ട്രഷറർ അജയ് മാക്കൻ, കോൺഗ്രസ് ജനറൽ സെക്രട്ടറി മുകുൾ വാസ്നിക് എന്നിവരാണ് എഐസിസി നിരീക്ഷകർ.
102 സീറ്റ് വിജയത്തിന്റെ തിളക്കം മങ്ങുന്നതിനു മുമ്പേ സത്യപ്രതിജ്ഞ പൂർത്തിയാക്കി അധികാരം ഏറ്റെടുക്കണം എന്നാണ് യുഡിഎഫിലെ ആലോചന. മാത്രമല്ല, വിജയത്തിൻറെ ആവേശം നില നിൽക്കുമ്പോൾ തന്നെ മന്ത്രിസഭാ രൂപീകരണം നടത്തിയാൽ തീരുമാനം എളുപ്പമാകും എന്നാണ് കണക്കുകൂട്ടൽ. ജയിച്ചുവെന്ന 63 കോൺഗ്രസ് എംഎൽഎമാരുടെ പിന്തുണ ആർക്കാണ് എന്നറിയുകയാണ് ആദ്യത്തെ നടപടി. ഇതിന് മേൽനോട്ടം വഹിക്കാൻ ആണ് ഹൈക്കമാൻഡ് നിരീക്ഷകരെ നിയോഗിക്കുന്നത്.
കോൺഗ്രസ് നിയമസഭാ കക്ഷി യോഗം വ്യാഴാഴ്ച ചേരും
