നെഹ്‌റു ട്രോഫി വള്ളംകളി പോസ്റ്ററില്‍ നിന്ന് കൊടിക്കുന്നില്‍ സുരേഷ് എംപിയെ ഒഴിവാക്കി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ആലപ്പുഴ: നെഹ്‌റു ട്രോഫി വള്ളംകളിയുടെ പോസ്റ്ററില്‍ നിന്ന് കൊടിക്കുന്നില്‍ സുരേഷ് എംപിയുടെ ചിത്രവും പേരും ഒഴിവാക്കി. ആലപ്പുഴ ജില്ലാ ഭരണകൂടം പുറത്തുവിട്ട പോസ്റ്ററില്‍ ആണ് പേരോ ചിത്രമോ ഇല്ലാത്തത്.കൊടിക്കുന്നില്‍ സുരേഷ് എംപിയായ മാവേലിക്കര ലോക്‌സഭയിലാണ് കുട്ടനാട് ഉള്‍പ്പെടുന്നത്. എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്തെ പോസ്റ്ററില്‍ പോലും കൊടിക്കുന്നില്‍ സുരേഷിന്റെ ചിത്രവും പേരും ഉള്‍പ്പെടുത്തിയിരുന്നു. ഇവിടെ നിന്നാണ് ഭൂരിഭാഗം ചുണ്ടന്‍ വള്ളങ്ങളും എത്തുന്നത്.

പോസ്റ്ററില്‍ നിന്നും പേരും ചിത്രവും ഒഴിവാക്കിയതില്‍ കടുത്ത അതൃപ്തിയിലാണ് എംപി. വള്ളംകളി ദിവസം എംപി വിട്ടു നിന്നേക്കാനും സാധ്യതയുണ്ട്. ജില്ലാ ഭരണകൂടത്തിന്റെ ഭാഗത്ത് നിന്നും കടുത്ത വീഴ്ചയാണുണ്ടായതെന്ന് കൊടിക്കുന്നില്‍ സുരേഷിന്റെ അനുകൂലികള്‍ ആരോപിച്ചു.നേരത്തെ വെള്ളപ്പൊക്ക ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിലും കോണ്‍ഗ്രസില്‍ ഭിന്നത നിലനിന്നിരുന്നു.

പ്രകൃതി ദുരന്തം ബാധിച്ച കുട്ടനാട്ടിലേക്ക് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലും മന്ത്രിമാരും നടത്തിയ സന്ദര്‍ശനത്തില്‍ എംപി പങ്കെടുത്തിരുന്നില്ല.പിന്നീട് ഒറ്റയ്ക്കാണ് കൊടിക്കുന്നില്‍ സുരേഷ് എംപി കുട്ടനാട് സന്ദര്‍ശനം നടത്തിയത്. ശനിയാഴ്ചയാണ് 72ാമത് നെഹ്‌റു ട്രോഫി വള്ളംകളി നടക്കുന്നത്. വീയപുരം ജലരാജാവാണ് നിലവിലെ ജേതാക്കള്‍.

Tags :

Anju Jolly Alex

Leave a Reply

Your email address will not be published. Required fields are marked *

Recent News