കൊൽക്കത്ത: ഇന്ത്യൻ പ്രീമിയർ ലീഗിൽ ഇന്ന് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് സൺറൈസേഴ്സ് ഹൈദരാബാദിനെ നേരിടും. കൊൽക്കത്ത ഈഡൻ ഗാർഡൻസിൽ വൈകിട്ട് ഏഴരക്കാണ് കളി തുടങ്ങുന്നത്. സീസണിലെ ആദ്യത്തെ മത്സരങ്ങളിൽ നൈറ്റ് റൈഡേഴ്സും സൺറൈസേഴ്സും 200 റൺസിലേറെ നേടിയിരുന്നു. എന്നിട്ടും ഇരു ടീമുകൾക്കും വിജയിക്കാനായില്ല. ഈ തോൽവിയിൽ നിന്നും വിജയത്തിലേക്ക് തിരുച്ചുവരാനാണ് ഇരു ടീമുകളും കൊൽക്കത്തയിൽ നേരിടുന്നത്.
ഗ്രൗണ്ടിൽ വലിയ കളി കാഴ്ചവെക്കുന്ന ബാറ്റർമാരുണ്ടെങ്കിലും ഒത്ത ബൗളർമാരില്ലാത്തതാണ് ഇരു ടീമുകളുടെയും പരാജയത്തിന് കാരണം. സ്പിന്നർമാരായ വരുൺ ചക്രവർത്തിയും സുനിൽ നരൈനും യഥാർത്ഥ ഫോമിലേക്ക് എത്തിയാലേ ഇനി കൊൽക്കത്തയ്ക്ക് വിജയിക്കാനാകു. അതേസമയം കൊൽക്കത്ത ക്യാപ്റ്റൻ അജിങ്ക്യ രഹാനെ , ടിം സെയ്ഫെർട്ട് , ഫിൻ അലൻ , രഘുവൻഷി, റിങ്കു സിംഗ് എന്നിവർ ഉൾപ്പെടുന്ന ബാറ്റിംഗ് നിരയിൽ കൊൽക്കത്തയ്ക്ക് ആശങ്കകളില്ല.
അതേപോലെ ഹൈദരാബാദ് സൺറൈസേഴ്സിന്റെ ബാറ്റിങ്ങിൽ ആശ്യസിക്കാവുന്നതാണ്. മാത്രമല്ല ട്രാവിസ് ഹെഡ്,അഭിഷേക് ശർമ്മ കൂട്ടുകെട്ട് എത്ര വലിയ ബൗളർമാരേയും തകർക്കുന്നതാണ്. എന്നാൽ ഹൈദരാബാദിന്റെ ഹർഷൽ പട്ടേൽ ,ഹർഷ് ദിബേ, ജയ്ദേവ് ഉനദ്കട് , ഇഷാൻ മലിംഗ , നിതീഷ് കുമാർ റെഡ്ഢി എന്നിവരുൾപ്പെട്ട ബൗളിംഗ് നിരയാണ് ഹൈദരാബാദിനെ ആശങ്കയിലാക്കുന്നത്.
ഇതുവരെ നടന്ന മുപ്പത് മത്സരങ്ങളിൽ ഇരുപതിലും കൊൽക്കത്ത വിജയക്കൊടി പാറിച്ചു. എന്നാൽ ഹൈദരാബാദിന് വിജയിക്കാൻ സാധിച്ചത് പത്തു കളികളിലുമാണ്.
