മസ്കത്ത്: ഒമാനിൽ തൊഴിൽ നിയമങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി പരിശോധനകൾ ശക്തമാക്കി തൊഴിൽ മന്ത്രാലയം. 3,792 സ്ഥാപനങ്ങളിൽ നടത്തിയ പരിശോധനയിൽ 856 സ്ഥാപനങ്ങൾ നിയമലംഘനം നടത്തിയതായി കണ്ടെത്തി. തുടർച്ചയായി നിയമം ലംഘിച്ച 27 സ്ഥാപനങ്ങൾക്കെതിരെയുള്ള കേസുകൾ പബ്ലിക് പ്രൊസിക്യൂഷന് കൈമാറി.
നടപ്പിലാക്കിയ 3,792 പരിശോധനകളിൽ 2,936 സ്ഥാപനങ്ങൾ നിയമങ്ങൾ കൃത്യമായി പാലിക്കുന്നതായി കണ്ടെത്തി. ആദ്യഘട്ടത്തിൽ മുന്നറിയിപ്പുകളും നിർദേശങ്ങളും നൽകിയ മന്ത്രാലയം, മുന്നറിയിപ്പ് നൽകിയിട്ടും വീണ്ടും നിയമലംഘനം നടത്തിയ 29 സ്ഥാപനങ്ങൾക്ക് നോട്ടീസ് അയച്ചു. ഇതിൽ ഗുരുതര നിയമലംഘനം തുടർന്ന 27 കേസുകളാണ് പബ്ലിക് പ്രൊസിക്യൂഷന്റെ നടപടികൾക്കായി കൈമാറി.
Post Views: 3



