റിയാദ്: റിയാദിൽ നടന്ന ജിസിസി രാജ്യങ്ങളിലെ സിവിൽ ഡിഫൻസ് മേധാവികളുടെ വാർഷിക യോഗത്തിൽ പങ്കെടുത്ത് സൗദി സിവിൽ ഡിഫൻസ്. സിവിൽ ഡിഫൻസ് ജനറൽ ഡയറക്ടർ മേജർ ജനറൽ ഡോ. ഹമ്മൂദ് അൽ ഫറജ് പങ്കെടുത്തു. ബഹ്റൈന്റെ അദ്ധ്യക്ഷതയിലാണ് യോഗം ചേർന്നത്. ജിസിസി രാജ്യങ്ങൾക്കിടയിൽ സിവിൽ ഡിഫൻസ് മേഖലയിലുള്ള പരസ്പര സഹകരണത്തിന്റെ വിവിധ വിഷയങ്ങൾ യോഗം ചർച്ച ചെയ്തു. കൂടാതെ സിവിൽ ഡിഫൻസ് കമ്മിറ്റിയുടെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ആഭ്യന്തര മന്ത്രിമാർ കൈക്കൊണ്ട തീരുമാനങ്ങളുടെ പുരോഗതിയും യോഗം വിലയിരുത്തി.
Post Views: 21



