കൊച്ചി: ബേസിൽ ജോസഫ്, ടൊവിനോ തോമസ്, വിനീത് ശ്രീനിവാസൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ മൾട്ടി സ്റ്റാർ ചിത്രമാണ് ‘അതിരടി. മെയ് 14 നാണ് ചിത്രം തിയേറ്ററുകളിൽ എത്തിയിരുന്നത്. മെയ് 13ന് ലോകമെമ്പാടുമായി തെരഞ്ഞെടുത്ത കേന്ദ്രങ്ങളില്‍ ചിത്രത്തിന്റെ പെയ്‍ഡ് പ്രീമിയര്‍ ഉണ്ടായിരുന്നു. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. ആഗോള ബോക്സ് ഓഫീസില്‍ 49 കോടി രൂപയാണ് അതിരടി ഇതുവരെ നേടിയിരിക്കുന്നത്. ഇനി വെറും ഒരു കോടിയുണ്ടെങ്കില്‍ അമ്പത് കോടി എന്ന മാന്ത്രിക സംഖ്യയിലെത്താം എന്നത് അതിരടി സൂപ്പര്‍ഹിറ്റിലേക്ക് കുതിക്കുന്നുവെന്നതിന്റെ സൂചനയാണ്. ഇന്ത്യൻ ബോക്സ് ഓഫീസില്‍ മാത്രം 26 കോടിയും വിദേശ മാര്‍ക്കറ്റില്‍ 23 കോടിയുമാണ് ചിത്രം നേടിയത് എന്ന് സാക്നില്‍ക്ക് റിപ്പോര്‍ട്ട് ചെയ്യുന്നു. തിങ്കഴാഴ്ച മാത്രം നാല് കോടിയോളം ചിത്രം നേടിയെന്നാണ് സാക്നില്‍ക്കിന്റെ കണക്കുകളില്‍ നിന്ന് വ്യക്തമാകുന്നത്.
മണ്‍ഡേ ടെസ്റ്റും പാസ്സായി അതിരടി
