കൊച്ചി ∙ മാതാ അമൃതാനന്ദമയിയുടെ 73–ാം ജന്മദിനാഘോഷത്തിന്റെയും കൊച്ചി അമൃത ആശുപത്രിയിലെ പീഡിയാട്രിക് കാർഡിയോളജി വിഭാഗത്തിന്റെ 26–ാം വാർഷികാഘോഷങ്ങളുടെയും ഭാഗമായി പീഡിയാട്രിക് കാർഡിയോളജി മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു. 18 വയസ്സിൽ താഴെയുള്ള ഹൃദയ സംബന്ധമായ അസുഖങ്ങളുള്ള കുട്ടികൾക്ക് വേണ്ടിയാണ് ക്യാമ്പ്. സെപ്റ്റംബർ 20 ന് കൊച്ചി അമൃത ആശുപത്രിയിൽ വച്ചാണ് മെഗാ മെഡിക്കൽ ക്യാമ്പ് നടക്കുന്നത്. തിരഞ്ഞെടുക്കപ്പെടുന്ന കുട്ടികൾക്ക് ഹൃദയ ശസ്ത്രക്രിയ സൗജന്യമായി നടത്തും. റജിസ്ട്രേഷനായി 79949 99610, 79949 99833 എന്ന നമ്പറുകളിൽ ബന്ധപ്പെടുക.
Post Views: 46



