വനിതാ സംവരണ ബില്ലിനെ എതിർത്തവരോട് സ്ത്രീകൾ ക്ഷമിക്കില്ലെന്ന് പ്രധാനമന്ത്രി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ഡൽഹി: പ്രതിപക്ഷത്തിന്റെ എതിർപ്പുകൾക്കിടെ വനിതാ സംവരണ ഭേദഗതി ബിൽ ലോക്‌സഭയിൽ അവതരിപ്പിച്ച് കേന്ദ്രം. ബിൽ അവതരണത്തെ ചരിത്രനിമിഷമെന്ന് വിശേഷിപ്പിച്ച മോദി, ഇത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും വ്യക്തമാക്കി. രാഷ്ട്രീയവും ദിശയും മാറ്റിമറിക്കുന്ന ബില്ലാണിത്. സ്ത്രീകൾക്ക് ഭരണത്തിന്റെ ഭാഗമാകാനുള്ള വലിയ അവസരമാണെന്നും അദ്ദേഹം വ്യക്തമാക്കി.

25-30 വർഷങ്ങൾക്ക് മുൻപ് ഈ ആശയം ആദ്യമായി വിഭാവനം ചെയ്തപ്പോൾതന്നെ നടപ്പിലാക്കേണ്ടതായിരുന്നു. ഇന്നത് പക്വമായ ഘട്ടത്തിലെത്തിനിൽക്കുകയാണ്. കാലം ആവശ്യപ്പെടുന്ന സന്ദർഭങ്ങളിൽ മാറ്റങ്ങൾ വരുത്താറുണ്ട്. അതാണ് ജനാധിപത്യത്തിന്റെ സൗന്ദര്യം. നമ്മുടെ വികസനയാത്രയിലേക്ക് പുതിയൊരു മാനംകൂടി ചേർക്കാനുള്ള സുവർണാവസരമാണ് നമുക്കെല്ലാവർക്കുംകൂടി ലഭിച്ചിരിക്കുന്നതെന്നും ബില്ലിനെക്കുറിച്ച് അദ്ദേഹം പാർലമെന്റിൽ സംസാരിച്ചു.

Tags :

Arya

Leave a Reply

Your email address will not be published. Required fields are marked *

Recent News