കൊച്ചി : പ്രേക്ഷകരൊന്നടങ്കം ആവേശത്തോടെ കാത്തിരിക്കുന്ന പൃഥ്വിരാജ് ചിത്രമാണ് ‘ഖലീഫ’. ഹിറ്റ് മേക്കർ വൈശാഖിൻ്റെ സംവിധാനത്തിലൊരുങ്ങുന്ന ചിത്രം ഓഗസ്റ്റ് 20ന് ആഗോള റിലീസായ് ഓണത്തിന് തിയേറ്ററുകലിത്തും. ‘പോക്കിരി രാജ’ക്ക്’ശേഷം വൈശാഖും പൃഥ്വിരാജും ഒന്നിക്കുന്ന സിനിമ എന്ന വൻ പ്രത്യേകത ചിത്രത്തിനുണ്ട്. ‘ആദം ജോൺ’, ‘ലണ്ടൻ ബ്രിഡ്ജ്,’, ‘മാസ്റ്റേഴ്സ്’, ‘കടുവ’ എന്നീ സിനിമകൾക്ക് ശേഷം ജിനു എബ്രഹാമും പൃഥ്വിരാജും ഒന്നിക്കുന്ന ചിത്രം എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ഇതിനെല്ലാം പുറമെ പൃഥ്വിരാജ്-ജേക്സ് ബിജോയ് കോംബോയാണ് എടുത്ത് പറയേണ്ട മറ്റൊരു ഘടകം.
2018-ൽ പുറത്തിറങ്ങിയ പൃഥ്വിരാജ് ചിത്രം ‘രണം’ത്തിലെ ഗാനങ്ങൾ ഒരുക്കിയത് ജേക്‌സ് ബിജോയിയാണ്. 2020-ൽ ഹൈപ്പ് നേടിയ ‘അയ്യപ്പനും കോശിയും’ എന്ന ചിത്രത്തിലെ ഗാനങ്ങൾക്കും ജേക്ക്‌സ് ബിജോയിയാണ് സംഗീതം പകർന്നത്. ‘ഖലീഫ’യിലെ ആദ്യ ഗാനമായ ‘അസലായവളേ’ പുറത്തിറങ്ങിയപ്പോഴുണ്ടായ ഓളം ചെറുതല്ല. ജേക്സ് ബിജോയ്-സിദ് ശ്രീറാം കൂട്ടുകെട്ടിൽ പിറന്ന ഗാനത്തിന് 3 മില്യണിലധികം വ്യൂവ്സാണ് ലഭിച്ചത്. ഗാനമിപ്പോഴും ട്രെൻഡിങ്ങിലാണ്.
