വിജയ് ചിത്രം ജന നായകൻ ഒടിടിയിലേക്ക്; എവിടെ കാണാം?

വിജയ്‌യുടെ കരിയറിലെ അവസാന ചിത്രമായ ജന നായകൻ മികച്ച കളക്ഷൻ നേടി മുന്നേറ്റം തുടരുകയാണ്. സമ്മിശ്ര അഭിപ്രായങ്ങൾക്കിടയിലും ആഗോള തലത്തിൽ 300 കോടിയോളമാണ് ചിത്രം സ്വന്തമാക്കിയത്. സെൻസർ വിവാദങ്ങളിൽ പെട്ട് റിലീസ് വൈകിയ ചിത്രം ജൂലൈ 23 നാണ് ആഗോളതലത്തിൽ തിയേറ്ററുകളിൽ എത്തിയത്. തിയേറ്ററിലെ മികച്ച വിജയത്തിന് ശേഷം ചിത്രം ഒടിടി സ്ട്രീമിങ്ങിന് ഒരുങ്ങുകയാണ്. നേരത്തെ നെറ്റ്ഫ്ലിക്സോ ആമസോൺ പ്രൈം വീഡിയോയോ ചിത്രത്തിന്റെ സ്ട്രീമിംഗ് ഏറ്റെടുക്കുമെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നെങ്കിലും സീ ഫൈവിലൂടെ ആയിരിക്കും ചിത്രമെത്തുക എന്നാണ് സാക്നിൽക് റിപ്പോർട്ട് ചെയ്യുന്നത്. ഓഗസ്റ്റ് 21 നായിരിക്കും സ്ട്രീമിംഗ് ആരംഭിക്കുക എന്നും റിപ്പോർട്ടുകളുണ്ട്.

വിജയ് ആരാധകർക്കുള്ള ഒരു ട്രിബ്യൂട്ട് പോലെയാണ് ഗാനം ഒരുക്കിയിരിക്കുന്നത്. വിജയ്‌യുടെ മികച്ച നൃത്തച്ചുവടുകളും ഗാനത്തിന്റെ പ്രത്യേകതയാണ്. പൂജ ഹെഗ്‌ഡെയാണ് ചിത്രത്തിൽ നായികയായി എത്തിയത്. മലയാളത്തിൽ നിന്ന് മമിത ബൈജുവും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തിയിട്ടുണ്ട്.

എച്ച്. വിനോദ് സംവിധാനം ചെയ്ത ജനനായകനിൽ വിജയ്ക്കൊപ്പം ബോബി ഡിയോൾ, പൂജ ഹെഗ്ഡെ, മമിത ബൈജു, പ്രകാശ് രാജ്, ഗൗതം വാസുദേവ് മേനോൻ, നരേൻ, പ്രിയാമണി എന്നിവർ ഉൾപ്പെടെ വമ്പൻ താരനിര അണിനിരക്കുന്നു. കലാ മൂല്യമുള്ളതും നിലവാരമുള്ളതുമായ സിനിമകൾ നിർമിച്ച വെങ്കട്ട് കെ നാരായണ ആണ് കെ വി എൻ പ്രൊഡക്ഷന്റെ പേരിൽ ജനായകൻ നിർമ്മിച്ചിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *