ഗസ്സയിലേക്ക് 786 ടൺ ഭക്ഷ്യവസ്തുക്കളും ദുരിതാശ്വാസ സാമഗ്രികളും എത്തിച്ച് യുഎഇ

ദുബൈ: ഫലസ്തീൻ ജനതയ്ക്ക് ആശ്വാസമായി യുഎഇയുടെ മാനുഷിക സഹായ ദൗത്യം തുടരുന്നു. ‘ഓപ്പറേഷൻ ചൈവൽറസ് നൈറ്റ് 3’ പദ്ധതിയുടെ ഭാഗമായി ഈ ആഴ്ച മാത്രം 64 ട്രക്കുകളിലായി 786 ടൺ ഭക്ഷ്യവസ്തുക്കളും താൽക്കാലിക പാർപ്പിടങ്ങൾക്കായുള്ള സാമഗ്രികളുമാണ് ​ഗസ്സയിലെത്തിച്ചത്. ഈജിപ്തിലെ അൽ അരിഷിലുള്ള യുഎഇ മാനുഷിക സഹായ സംഘം ഗസ്സയിലെ ജനങ്ങളുടെ അടിയന്തിര ആവശ്യങ്ങൾ വിലയിരുത്തി നിരന്തരമായി ദുരിതാശ്വാസ സാമഗ്രികൾ തയ്യാറാക്കി അയക്കുന്നുണ്ട്. ഗസ്സയിലെ യഥാർത്ഥ ഗുണഭോക്താക്കൾക്ക് സഹായം കൃത്യമായി ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ വിപുലമായ സംവിധാനമാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്. നിലവിലെ സങ്കീർണമായ മാനുഷിക സാഹചര്യങ്ങളിൽ ഫലസ്തീൻ കുടുംബങ്ങളുടെ കഷ്ടപ്പാടുകൾ ലഘൂകരിക്കുന്നതിനും അവരുടെ അടിസ്ഥാന ആവശ്യങ്ങൾ നിറവേറ്റുന്നതിനുമായി യുഎഇ നടത്തുന്ന നിരന്തരമായ ശ്രമങ്ങളുടെ ഭാഗമായാണ് ഈ ട്രക്കുകൾ അയക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *