6.2 ലക്ഷം ടൺ ഉൽപാദനം; സൗദി വിപണികളിൽ തണ്ണിമത്തൻ തരം​ഗം

റിയാദ്: സൗദി അറേബ്യയിൽ വേനൽക്കാല പഴവർ​ഗങ്ങളിൽ ഒന്നാമനായി തണ്ണിമത്തൻ വിപണി കീഴടക്കുന്നു. പ്രതിവർഷം 6.2 ലക്ഷം ടണ്ണിലധികം ഉൽപാദനത്തോടെ രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട സീസണൽ കാർഷിക വിളകളിലൊന്നായി തണ്ണിമത്തൻ മാറിയിരിക്കുകയാണ്. വേനൽച്ചൂട് കടുക്കുന്നതോടെ തണ്ണിമത്തന്റെ ആവശ്യകതയും വർധിക്കുകയാണ്. റിയാദ്, മക്ക, കിഴക്കൻ പ്രവിശ്യ, അൽ-ജൗഫ്, അൽ ബഹ, മദീന, അൽ ഖസീം, തബൂക്ക്, ഹാഇൽ, അസീർ, ജിസാൻ എന്നിവയാണ് തണ്ണിമത്തൻ ഉൽപാദിപ്പിക്കുന്ന പ്രധാന മേഖലകൾ. ഉപഭോഗത്തിന് പുറമെ, ഭക്ഷ്യ സംസ്കരണ വ്യവസായ മേഖലകളിലും വലിയ രീതിയിൽ ഉപയോഗിക്കുന്നതിനാൽ തണ്ണിമത്തന് വലിയ സാമ്പത്തിക പ്രാധാന്യമുണ്ട്. നേരിട്ടുള്ള ഉപയോഗവും വ്യാവസായിക ആവശ്യങ്ങളും ഒത്തുചേരുന്ന ഒരു തന്ത്രപ്രധാന വിളയായി ഇത് മാറിയിരിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *