ദുബായ് : വിദ്യാർഥികളിൽ ദേശീയബോധം, നേതൃപാടവം, അച്ചടക്കം, സാമൂഹിക ഉത്തരവാദിത്വം എന്നിവ വളർത്തിയെടുക്കുന്നതിന്റെ ഭാഗമായി ദുബായ് പോലീസ് സംഘടിപ്പിച്ച ഹത്ത സമ്മർ സ്റ്റുഡന്റ് പ്രോഗ്രാമിന്റെ സമാപനവും ബിരുദദാനച്ചടങ്ങും നടന്നു. വിവിധ രാജ്യക്കാരായ 286 വിദ്യാർഥികളാണ് ഈ വർഷത്തെ പദ്ധതി വിജയകരമായി പൂർത്തിയാക്കിയത്. ദുബായ് : വിദ്യാർഥികളിൽ ദേശീയബോധം, നേതൃപാടവം, അച്ചടക്കം, സാമൂഹിക ഉത്തരവാദിത്വം എന്നിവ വളർത്തിയെടുക്കുന്നതിന്റെ ഭാഗമായി ദുബായ് പോലീസ് സംഘടിപ്പിച്ച ഹത്ത സമ്മർ സ്റ്റുഡന്റ് പ്രോഗ്രാമിന്റെ സമാപനവും ബിരുദദാനച്ചടങ്ങും നടന്നു. വിവിധ രാജ്യക്കാരായ 286 വിദ്യാർഥികളാണ് ഈ വർഷത്തെ പദ്ധതി വിജയകരമായി പൂർത്തിയാക്കിയത്. ആന്റി നർകോട്ടിക്സ് ജനറൽ ഡിപ്പാർട്ട്‌മെന്റിന് കീഴിലുള്ള ഹെമായ ഇന്റർനാഷണൽ സെന്ററാണ് സമ്മർ പ്രോഗ്രാം സംഘടിപ്പിച്ചത്. വിദ്യാർഥികളുടെ വേനലവധി ക്രിയാത്മകമായി വിനിയോഗിക്കുക എന്നതായിരുന്നു ലക്ഷ്യം. ഹത്ത ക്ലബ്ബിലെ ഹംദാൻ ബിൻ റാഷിദ് സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ മുതിർന്ന പോലീസ് ഉദ്യോഗസ്ഥരും വിദ്യാർഥികളുടെ മാതാപിതാക്കളും പങ്കെടുത്തിരുന്നു.
ദുബായ് പോലീസ് ഹത്ത സമ്മർ പ്രോഗ്രാം: പങ്കെടുത്തത് 286 വിദ്യാർഥികൾ
