വിസ്മയ മോഹൻലാൽ ചിത്രം ‘തുടക്ക’ത്തിലെ ‘മുറിവുകൾ..’ ​ഗാനം റിലീസ് ചെയ്തു

കൊച്ചി : വിസ്മയ മോഹൻലാൽ കേന്ദ്രകഥാപാത്രമായി എത്തിയ തുടക്കം സിനിമയിലെ ‘മുറുവുകൾ..’ എന്ന ​ഗാനം റിലീസ് ചെയ്തു. ലിറിക് വീഡിയോയാണ് പുറത്തുവന്നിരിക്കുന്നത്. സായ് കുമാറും വിസ്മയയും ആണ് ​ഗാനരം​ഗത്തുള്ളത്. ജേക്സ് ബിജോയ് സം​ഗീതം നൽകിയ ​ഗാനത്തിന് വരികൾ എഴുതിയിരിക്കുന്നത് ജോ പോൾ ആണ്. ശ്രുതി ശിവദാസ് ആണ് ആലാപനം.

ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്ത തുടക്കം ഓ​ഗസ്റ്റ് 7ന് ആയിരുന്നു തിയറ്ററുകളിൽ എത്തിയത്. യു/എ 16 പ്ലസ് സര്‍ട്ടിഫിക്കറ്റ് ആണ് ചിത്രത്തിന്. 2 മണിക്കൂറും 19 മിനിറ്റുമാണ് ദൈര്‍ഘ്യം. ചിത്രത്തിന് മികച്ച അഭിപ്രായമാണ് ആദ്യ ദിവസം തന്നെ ലഭിച്ചത്. ചിത്രം രണ്ട് ദിവസത്തിനുള്ളില്‍ 15 കോടി നേടിയെന്നാണ് സാക്നില്‍ക്ക് റിപ്പോര്‍ട്ട് ചെയ്യുന്നത്. ആന്റണി പെരുമ്പാവൂരിന്റെ മകൻ ആശിഷ് ജോ ആന്റണിയും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *