മാഡ്രിഡ്: ഓട്ടിസം ബാധിച്ച മകനെക്കുറിച്ച് പറയുമ്പോൾ വിതുമ്പിക്കരഞ്ഞ് സ്പാനിഷ് താരം മാർക്ക് കുക്കുറെയ്യ. മകൻ മാത്യുവിനെ വളർത്തുന്നതിൽ നേരിടുന്ന വെല്ലുവിളികളെക്കുറിച്ചും, അത് തൻറെ വ്യക്തിജീവിതത്തെയും കരിയറിനെയും എങ്ങനെ സ്വാധീനിച്ചുവെന്നും തുറന്നുപറയുമ്പോഴാണ് വികാരഭരിതനായ കുക്കുറെയ്യ ക്യാമറക്ക് മുന്നിൽ കണ്ണീരടക്കാൻ പാടുപെട്ടത്. ബിബിഒ സ്പോർട്സിന് നൽകിയ അഭിമുഖത്തിനിടെയായിരുന്നു സ്പെയിനിൻറെ ലോക ചാമ്പ്യൻ മകനെക്കുറിച്ച് പറഞ്ഞ് കണ്ണീരണിഞ്ഞത്. മകൻറെ രോഗവിവരം അറിഞ്ഞ ആദ്യനാളുകളിൽ എന്തുചെയ്യണമെന്നറിയാതെ താനും പങ്കാളി ക്ലോഡിയ റോഡ്രിഗസും കഠിനമായി ബുദ്ധിമുട്ടിയെന്ന് കുക്കുറെയ്യ ഓർത്തെടുത്തു. നിങ്ങളുടെ കുട്ടിക്ക് ഓട്ടിസമാണെന്ന് ഡോക്ടർമാർ പറയും. എന്നാൽ അതിനുശേഷം എന്താണ് ചെയ്യേണ്ടതെന്ന് ഒരു മാതാപിതാക്കൾക്കും അറിയില്ലല്ലോ. ഞങ്ങൾ എല്ലാം ആദ്യമായി പഠിച്ചെടുക്കുകയായിരുന്നു. എങ്കിലും മാത്യു ഞങ്ങളുടെ ജീവിതത്തെ പൂർണമായി മാറ്റിമറിച്ചു. ലോകത്തെ മറ്റൊരു കണ്ണിലൂടെ കാണാൻ അവൻ ഞങ്ങളെ പഠിപ്പിച്ചു-കുക്കുറെയ്യ കൂട്ടിച്ചേർത്തു.
നീളൻ മുടിയുടെ കാരണം വെളിപ്പെടുത്തി കണ്ണീരടക്കാനാവാതെ മാർക്ക് കുക്കുറെയ്യ
