ജൂണിൽ മാത്രം അനുവദിച്ചത് 18,000 ഇൻഫ്രാസ്ട്രപക്ചർ ലൈസൻസുകൾ; റിപ്പോർട്ട് പുറത്തുവിട്ട് റിയാദ് റീജിയൻ ഇൻഫ്രാസ്ട്രക്ചർ പ്രൊജക്ട്സ് സെന്റർ

റിയാദ്: റിയാദ് റീജിയൻ ഇൻഫ്രാസ്ട്രക്ചർ പ്രൊജക്ട്സ് സെന്റർ 2026 ജൂൺ മാസത്തെ റിപ്പോർട്ട് പുറത്തുവിട്ടു. പദ്ധതികളുടെ ഗുണനിലവാരം ഉറപ്പാക്കുന്നതിനും മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനുമായി തലസ്ഥാനത്ത് 18,000-ത്തിലധികം ഇൻഫ്രാസ്ട്രക്ചർ ലൈസൻസുകൾ നൽകിയതായി സെന്റർ വെളിപ്പെടുത്തി.

നിലവിൽ നിർമാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്ന 9,877 സജീവ ലൈസൻസുകൾ ഉള്ളതായി റിപ്പോർട്ട് വ്യക്തമാക്കുന്നു. റിയാദിലെ അടിസ്ഥാന സൗകര്യ വികസന പദ്ധതികളുടെ നിർമാണവും സാങ്കേതിക നിബന്ധനകളും കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിന്റെ ഭാഗമായി, 2026-ന്റെ തുടക്കം മുതൽ ഇതുവരെ നൽകിയ ആകെ ലൈസൻസുകളുടെ എണ്ണം 1,00,000 കവിഞ്ഞു. റോഡ് ശൃംഖലകളുടെയും മറ്റ് പൊതുസേവനങ്ങളുടെയും വികസനം തുടരുന്നതിന്റെ ഭാഗമായി നിലവിൽ 796 കിലോമീറ്റർ നീളമുള്ള റോഡുകളിൽ അടിസ്ഥാന സൗകര്യ വികസന ജോലികൾ നടക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *