മസ്കത്ത്: ഒമാനിലെ സൗത്ത് ശർഖിയയിൽ ഈ വർഷം 3,200 ടൺ ചെമ്മീൻ ഉത്‍പാദനം ലക്ഷ്യമിട്ട് ഖുറൂൻ പ്രദേശത്തെ നാച്വറൽ അക്വകൾചർ കമ്പനി. കഴിഞ്ഞ ആഴ്ച അവസാനത്തോടെ ഉത്‍പാദനം ഏകദേശം 1,000 ടണിൽ എത്തിയതായും വാർഷിക ഉത്‍പാദനം പദ്ധതി അനുസരിച്ചാണ് പ്രവർത്തനങ്ങൾ പുരോഗമിക്കുന്നതെന്നും കമ്പനി ഫാം മാനേജർ എൻജിനീയർ ബദർ ബിൻ നാസർ അൽ റാസ്ബി വ്യക്തമാക്കി. മത്സ്യക്കൃഷിയിൽ അന്താരാഷ്ട്ര മാനദണ്ഡങ്ങൾ പാലിക്കുന്ന കമ്പനിക്ക് 2024 മുതൽ ബെസ്റ്റ് അക്വാകൾച്ചർ പ്രാക്ടീസസ് അംഗീകാരവും, ഭക്ഷ്യസുരക്ഷക്കുള്ള ISO 22000 സർട്ടിഫിക്കേഷനും ലഭിച്ചിട്ടുണ്ട്. ആരോഗ്യ-ഭക്ഷ്യസുരക്ഷാ അപകടസാധ്യതകൾ കുറക്കുന്നതിനുള്ള സംവിധാനങ്ങൾ നടപ്പിലാക്കുന്നത് വഴി പ്രാദേശിക, അന്തർദേശീയ വിപണികളിൽ ഉൽപ്പന്നങ്ങളുടെ ഗുണനിലവാരവും വിശ്വാസ്യതയും വർധിപ്പിക്കാൻ കമ്പനിക്ക് സാധിക്കുന്നുണ്ട്. വരും വർഷങ്ങളിൽ ഉത്പാദനം നിലവിലുള്ളതിനേക്കാൾ 175 ശതമാനം വരെ വർധിപ്പിക്കാൻ കമ്പനി പദ്ധതിയിടുന്നതായി അൽ റാസ്ബി വ്യക്തമാക്കി. ആഭ്യന്തര വിപണിയിൽ വിതരണം തുടരുന്നതിനൊപ്പം യൂറോപ്പ്, ദക്ഷിണ കൊറിയ, ചൈന തുടങ്ങിയ പുതിയ വിദേശ വിപണികളിലേക്ക് കയറ്റുമതി വ്യാപിപ്പിക്കാനും കമ്പനി ലക്ഷ്യമിടുന്നുണ്ട്.
Related Posts
വിമാന യാത്രികരുടെ അവകാശസംരക്ഷണത്തിന് കർശന നടപടി
മസ്കത്ത്: വിമാന യാത്രികരുടെ അവകാശങ്ങൾ സംരക്ഷിക്കാനായി കർശന നടപടികൾ സ്വീകരിച്ച് ഒമാൻ സിവിൽ ഏവിയേഷൻ അതോറിറ്റി, സർവീസ് റദ്ദാക്കിയാൽ ടിക്കറ്റ്…
കുവൈത്തിൽ ബാച്ചിലർ താമസത്തിന് കർശന നിയന്ത്രണം
കുവൈത്ത് സിറ്റി: കുവൈത്തിലെ ഫാമിലി-സ്വദേശി പാർപ്പിട മേഖലകളിൽ ബാച്ചിലർമാർ താമസിക്കുന്നത് തടയുന്നതിനും സാമൂഹിക സുരക്ഷ ഉറപ്പാക്കുന്നതിനും കർശന നടപടികളുമായി കുവൈത്ത്…
കേരളത്തിലേക്ക് ഉൾപ്പെടെ കൂടുതൽ വിമാന സർവീസുകൾ; പ്രവർത്തനം വ്യാപിപ്പിക്കാനൊരുങ്ങി യുഎഇ എയർലൈനുകൾ
അബുദാബി: പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥക്ക് അയവ് വന്നതോടെ സർവീസുകൾ പൂർണതോതിൽ പുനഃസ്ഥാപിക്കാൻ ഒരുങ്ങുകയാണ് യുഎഇയിലെ പ്രമുഖ വിമാനക്കമ്പനികൾ. എമിറേറ്റ്സ്, ഇത്തിഹാദ്, ഫ്ലൈ…
