മസ്കത്ത്: രാജ്യത്തെ വിവിധ ഗവർണറേറ്റുകളിൽ ശക്തമായ കാറ്റ്, പൊടിപടലങ്ങൾ, ദൂരക്കാഴ്ച കുറയൽ എന്നിവ ഉണ്ടാകുമെന്ന് ഒമാൻ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. തിങ്കളാഴ്ച വൈകുന്നേരം മുതൽ ജൂലൈ 24 വരെ ഒമാന്റെ പല ഭാഗങ്ങളിലും കാറ്റ് വർധിക്കുമെന്നും പൊടിയും മണലും ഉയരുമെന്നും ദൂരക്കാഴ്ച കുറയുമെന്നുമാണ് മുന്നറിയിപ്പ്. മിക്ക ഗവർണറേറ്റുകളിലും, പ്രത്യേകിച്ച് മരുഭൂമിയിലും തുറന്ന പ്രദേശങ്ങളിലും കാറ്റ് ബാധിക്കുമെന്നാണ് ജൂലൈ 20 ന് പുറപ്പെടുവിച്ച മുന്നറിയിപ്പിൽ പറയുന്നത്. ഇത് പൊടിക്കാറ്റ് വീശാൻ കാരണമാകുമെന്നും തുടർന്ന് ദൂരക്കാഴ്ച കുറയുമെന്നുമാണ് അറിയിപ്പ്. കാലാവസ്ഥ റോഡ് ഗതാഗതത്തെ ബാധിച്ചേക്കാമെന്നും യാത്രക്കാർ ജാഗ്രത പാലിക്കണമെന്നും അതോറിറ്റി ഓർമിപ്പിക്കുന്നു. പൊടിക്കാറ്റ് ബാധിച്ചതും ദൂരക്കാഴ്ച കുറഞ്ഞതുമായ പ്രദേശങ്ങളിൽ കൂടുതൽ ജാഗ്രത പാലിക്കണമെന്നും പറയുന്നു.
Related Posts
‘പറയാതെ വയ്യ’ പ്രകാശനം നടന്നു
മനാമ: പ്രവാസി എഴുത്തുകാരൻ എം. എഫ് റഹ്മാന്റെ ‘പറയാതെ വയ്യ’ എന്ന പുസ്തകം എഴുത്തുകാരിയും സാമൂഹിക പ്രവർത്തകയുമായ ഷെമിലി പി.…
കേരളത്തിലേക്ക് ഉൾപ്പെടെ കൂടുതൽ വിമാന സർവീസുകൾ; പ്രവർത്തനം വ്യാപിപ്പിക്കാനൊരുങ്ങി യുഎഇ എയർലൈനുകൾ
അബുദാബി: പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥക്ക് അയവ് വന്നതോടെ സർവീസുകൾ പൂർണതോതിൽ പുനഃസ്ഥാപിക്കാൻ ഒരുങ്ങുകയാണ് യുഎഇയിലെ പ്രമുഖ വിമാനക്കമ്പനികൾ. എമിറേറ്റ്സ്, ഇത്തിഹാദ്, ഫ്ലൈ…
ലഹരിക്കടത്ത് കേസ്: സൗദിയില്‍ സ്വദേശി പൗരന്റെ വധശിക്ഷ നടപ്പിലാക്കി
റിയാദ്: ലഹരി കടത്ത് കേസില്‍ സ്വദേശി പൗരന്റെ വധശിക്ഷ നടപ്പിലാക്കി. കേസില്‍ കുറ്റകാരനെന്ന് കോടതി കണ്ടെത്തിയ സ്വദേശിയുടെ വധശിക്ഷ നടപ്പിലാക്കിയതായി…
