കൊച്ചി: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ എത്രയും വേഗം അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് ഹൈക്കോടതി. പ്രത്യേക അന്വേഷണ സംഘത്തിനാണ് കോടതി നിർദേശം നൽകിയത്. ശാസ്ത്രീയ പരിശോധനാ ഫലം ലഭിച്ച സാഹചര്യത്തിലാണ് നിര്‍ദേശം. 2025 ൽ ദ്വാരപാലക പാളി കടത്താൻ ശ്രമിച്ച കേസില്‍ 54 പേരുടെ മൊഴി രേഖപ്പെടുത്തിയതായി എസ്ഐടി കോടതിയെ അറിയിച്ചു.
ദേശീയ മെറ്റലര്‍ജിക്കല്‍ ലബോറട്ടറിയിലെ ശാസ്ത്രീയ പരിശോധനാ ഫലത്തില്‍ നിന്നും പാളികളിലെ സ്വര്‍ണം നീക്കം ചെയ്ത രീതി മനസിലായെന്ന് എസ്‌ഐടി കോടതിയെ അറിയിച്ചു. ആദ്യ പാളികളിലെ സ്വര്‍ണത്തിന്റെ ഗുണനിലവാരം ബോധ്യപ്പെട്ടതായും അറിയിച്ചു. കേസ് സെപ്റ്റംബര്‍ മൂന്നിന് ഹൈക്കോടതി വീണ്ടും പരിഗണിക്കും.
ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് ഹൈക്കോടതിയില്‍ ഇന്ന് സമര്‍പ്പിച്ചിരുന്നു.ദേവസ്വം ചട്ടങ്ങൾ ലംഘിച്ച് ദ്വാരപാലക പാളികൾ ചെന്നൈയിലേക്ക് കൊണ്ട് പോയത് സ്പോൺസറും ദേവസ്വം ബോർഡ് അധികൃതരും ചേർന്നു നടത്തിയ ഗൂഢാലോചനയുടെ ഫലമാണെന്നാണ് എസ്ഐടി വിലയിരുത്തൽ.
