പ്രിയദർശിനി@ റോ-റോ സർവീസ്: സേതുസാഗർ 3ൽ സ്ത്രീകൾക്ക് സൗജന്യ യാത്ര

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: കൊച്ചിയുടെ പൊതുഗതാഗത സംവിധാനങ്ങൾക്ക് പുതിയ കരുത്തേകാൻ മൂന്നാമത് റോ-റോ വെസലായ ‘സേതുസാഗർ 3 വഴിയൊരുക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. കൊച്ചി നഗര സഭയുടെ മൂന്നാമത് റോറോ വെസൽ ‘സേതുസാഗർ 3’ യുടെ ഉദ്ഘാടനം വൈപ്പിൻ ബോട്ട് ജെട്ടിയിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.  പുതിയ സർവീസ് എത്തുന്നതോടെ പശ്ചിമ കൊച്ചിയിലേക്കും നഗരത്തിലേക്കുമുള്ള യാത്ര കൂടുതൽ സുഗമവും ആധുനികവുമായി മാറും.

സ്ത്രീകൾക്ക് സുരക്ഷിതവും ചെലവുകുറഞ്ഞതുമായ പൊതുഗതാഗത യാത്ര ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് റോ–റോ സർവീസുകളിലും സൗജന്യ യാത്രാ പദ്ധതി നടപ്പാക്കിയത്. തൊഴിൽ, വിദ്യാഭ്യാസം, ആരോഗ്യ സേവനം തുടങ്ങി വിവിധ ആവശ്യങ്ങൾക്കായി ദിനംപ്രതി യാത്ര ചെയ്യുന്ന സ്ത്രീകൾക്ക് ഈ പദ്ധതി വലിയ ആശ്വാസമാകും. കൊച്ചി നഗരത്തിലെ ജലഗതാഗത സംവിധാനത്തിന്റെ പ്രയോജനം കൂടുതൽ ജനങ്ങളിലേക്ക് എത്തിക്കുന്നതിനും പൊതുഗതാഗത ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനും ഈ സംരംഭം സഹായകരമാകും.

കൊച്ചിയുടെ കുടിവെള്ള ക്ഷാമത്തിന് ശാശ്വത പരിഹാരം കാണുന്നതിനായി 190 MLD ശേഷിയുള്ള ജലപദ്ധതിക്ക് അംഗീകാരം നൽകിയിട്ടുണ്ട്. കൂടാതെ ഫോർട്ട് കൊച്ചി ബീച്ചിലെ ടൂറിസം സാധ്യതകൾ വർദ്ധിപ്പിക്കുന്നതിനായി ബീച്ച് നവീകരണത്തിനുള്ള നടപടികൾ ഉടൻ ആരംഭിക്കും. കൊച്ചിയെ ലോകോത്തര ടൂറിസം കേന്ദ്രമാക്കാൻ ലക്ഷ്യമിട്ടുള്ള വലിയ വികസന പദ്ധതികളാണ് അണിയറയിൽ ഒരുങ്ങുന്നത്. അത്യാധുനിക രീതിയിലുള്ള ഓഷ്യനേറിയം, ഫിലിം സിറ്റി, രാജ്യാന്തര നിലവാരത്തിലുള്ള മാരിടൈം മ്യൂസിയം എന്നിവ ഇതിൽ ഉൾപ്പെടുന്നു. ഈ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതോടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വിനോദസഞ്ചാരികളുടെ പ്രധാന കേന്ദ്രമായി കൊച്ചി മാറും.

ചടങ്ങിൽ കൊച്ചി മേയർ വി.കെ. മിനിമോൾ അധ്യക്ഷയായി. എം.എൽ. എ. മാരായ മുഹമ്മദ്‌ ഷിയാസ്, ടോണി ചമ്മണി, ടി.ജെ. വിനോദ്, ദീപക് ജോയ്, കൊച്ചി നഗരസഭ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ടി.കെ. അഷറഫ്, സിറ്റി പോലീസ് കമ്മീഷണർ കാളിരാജ് മഹേഷ് കുമാർ, കെ.എസ്.ഐ.എൻ.സി മാനേജിംഗ് ഡയറക്ടർ ആർ. ഗിരിജ, സി എസ് എം എൽ സി ഇ ഒ അരുൺ എൻ. നായർ, കൊച്ചിൻ ഷിപ്പ്‌യാർഡ് ലിമിറ്റഡ് സി ആൻ്റ് എം.ഡി വി. ജെ ജോസ്, റവ. ഡോ ആൻ്റണി കാട്ടിപറമ്പിൽ, മറ്റ് ജനപ്രതിനിധികൾ എന്നിവർ പങ്കെടുത്തു.

Tags :

Arya

Leave a Reply

Your email address will not be published. Required fields are marked *

Recent News