തിരുവനന്തപുരം: ഒരിടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് വരും മഴ കനക്കുന്നു. ഞായറാഴ്ച മുതൽ മഴ കനക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഞായറാഴ്ച മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഞായറാഴ്ച യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഉത്രാട ദിനമായ ചൊവ്വാഴ്ച ഇടുക്കി, കോട്ടയം, എറണാകുളം എന്നീ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവോണത്തിനും മാനം തെളിഞ്ഞേക്കില്ല. അന്നും മഴ തുടർന്നേക്കും. കേരളാ തീരത്ത് ഈ ദിവസങ്ങളിൽ കള്ളക്കടൽ മുന്നറിയിപ്പ് തുടരുകയാണ്.ആയതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കുക.
Post Views: 12



