ചെന്നൈ: വിജയ് മുഖ്യമന്ത്രി ആയതിൽ പ്രതികരിക്കാതെ തമിഴ്നടൻ രജനീകാന്ത്. മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടി നൽകാതെ അദ്ദേഹം ചിരിച്ചുകൊണ്ട് നടന്നുപോയി. ഡിഎംകെ -അണ്ണാ ഡിഎംകെ സഖ്യനീക്കങ്ങളിൽ ഇടനിലക്കാരനായി രജനീകാന്ത് പ്രവർത്തിക്കുന്നതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. തുടർന്ന്, സ്റ്റാലിനുമായുള്ള കൂടിക്കാഴ്ചയിൽ വിശദീകരണവുമായി രജനികാന്തിന്റെ ടീം രംഗത്തെത്തുകയും ചെയ്തു. മാത്രമല്ല, ഇരുവരും 42 വർഷമായി സുഹൃത്തുക്കളാണെന്നും കൂടിക്കാഴ്ചയിൽ രാഷ്ട്രീയം ഇല്ലെന്ന് അറിയിക്കുകയും ചെയ്തു. മാധ്യമങ്ങൾ അനാവശ്യ പ്രചാരണം നടത്തരുതെന്നും അഭ്യർഥിച്ചു. അതേസമയം, ഡിഎംകെ മുൻ മന്ത്രി ഇ.വി വേലുവും രഞനീകാന്തുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. വിജയ് മുഖ്യമന്ത്രിയാകുന്നത് തടയാൻ രജനിയുടെ മുൻകൈയിൽ ഡിഎംകെ-എഐഎഡിഎംകെ സഖ്യം ശ്രമം നടക്കുന്നുവെന്നും ആരോപണം ഉയർന്നിരുന്നു.
Related Posts
പെരുമ്പാവൂരിൽ പറമ്പിലെ മാളത്തിൽ മൂർഖൻ പാമ്പിനെയും ഇരുപതോളം മുട്ടകളും കണ്ടെത്തി
എറണാകുളം: പെരുമ്പാവൂർ മണ്ണൂർ കുഴൂരിൽ മൂർഖൻ പാമ്പിനെ പിടികൂടി. ഒപ്പം ഇരുപതോളം മുട്ടകളും കണ്ടെത്തി. മണ്ണൂർ കുഴൂരിലെ നിരവത്ത് ജോസ്…
അബുദാബിയിൽ വാഹനാപകടം
അബുദാബി: റോഡ് സുരക്ഷാ നിയമങ്ങൾ പാലിക്കാത്തതുമൂലം ഉണ്ടാവുന്ന അപകടങ്ങളുടെ തീവ്രത വ്യക്തമാക്കുന്ന വീഡിയോ പുറത്തുവിട്ട് അബുദാബി പോലീസ്. പ്രധാന റോഡിലേക്ക്…
സംസ്ഥാനത്ത് സ്വർണ്ണവിലയിൽ വൻ ഇടിവ്
തിരുവനന്തപുരം: സംസ്ഥാനത്തെ സ്വർണ്ണവിലയിൽ ഇന്ന് സാധാരണക്കാർക്ക് ആശ്വാസകരമായ വൻ ഇടിവ് രേഖപ്പെടുത്തി. ഇന്നലെ രാവിലെ മാറ്റമില്ലാതെ തുടർന്ന വിപണിയിൽ വൈകുന്നേരത്തോടെ…
