വിമാനത്തിന്റെ ചിറകിൽ തീ; അബുദാബിയിലേക്ക് പുറപ്പെട്ട യാത്രാവിമാനം റദ്ധാക്കി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ചെന്നൈ: ചെന്നൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും അബുദാബിയിലേക്ക് പുറപ്പെടാൻ തയ്യാറെടുത്ത യാത്രാ വിമാനത്തിന്റെ ചിറകിൽ തീ കണ്ടെത്തി. എത്തിഹാദ് എയർവേസ് വിമാനത്തിന്റെ ഇടതുവശത്തെ ചിറകിൽ ചൊവ്വാഴ്ചയാണ് തീപിടുത്തമുണ്ടായത്. വിമാനം പുറപ്പെടാൻ തയ്യാറെടുക്കുന്നതിനിടെയാണ് പൈലറ്റുമാർ തീ കണ്ടത്. വിമാനത്തിൽ 280 ഓളം യാത്രക്കാർ ഉണ്ടായിരുന്നതായാണ് പ്രാഥമികവിവരം. എല്ലാ യാത്രക്കാരെയും വിമാനത്തിൽ നിന്ന് സുരക്ഷിതമായി പുറത്തിറക്കി. സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല.

ഉടൻ തന്നെ യാത്ര റദ്ധാക്കി. കൂടാതെ, അഗ്നിശമന സേനാംഗങ്ങളും അടിയന്തര പ്രതികരണ ടീമുകളും സ്ഥലത്തെത്തി സാഹചര്യം ഉടൻ നിയന്ത്രണത്തിലാക്കി. തീ ഉടൻ തന്നെ അണച്ചെന്നും യാത്രക്കാർക്കും ജീവനക്കാർക്കും നാശനഷ്ടങ്ങളോ അപകടങ്ങളോ ഉണ്ടായില്ലെന്നും വിമാനം റദ്ദാക്കുകയും ചെയ്തതായി അധികൃതർ അറിയിച്ചു. ചിറകിലെ തീപിടുത്തത്തിന്റെ പിന്നിലെ യഥാർത്ഥ കാരണം ഇതുവരെയും അറിവായിട്ടില്ല.

Tags :

Ardra

Leave a Reply

Your email address will not be published. Required fields are marked *

Recent News