സനയാണ് ഹക്കീമിന്റെ കരുത്ത്

ജീവിതത്തിലെ ഏറ്റവും മോശം സമയത്ത് തനിക്ക് താങ്ങായത് പങ്കാളി സനയാണെന്ന് തുറന്നുപറഞ്ഞ് നടൻ ഹക്കീം ഷാജഹാൻ. ധന്യ വർമ്മയ്ക്ക് നൽകിയ അഭിമുഖത്തിലാണ് താരം പ്രണയത്തെക്കുറിച്ചും ജീവിതത്തിലെ പ്രതിസന്ധികളെക്കുറിച്ചും മനസുതുറന്നത്. ആദ്യമായി കണ്ടപ്പോൾ തന്നെ സനയോട് പ്രണയം തോന്നിയെന്നും അതൊരു ലവ് അറ്റ് ഫസ്റ്റ് സൈറ്റ് ആയിരുന്നുവെന്നും ഹക്കീം പറയുന്നു.

എന്നാൽ വർഷങ്ങൾക്ക് ശേഷമാണ് ഇരുവരും വീണ്ടും അടുത്തത്. സാമ്പത്തികമായും മാനസികമായും തകർന്നുനിന്ന സമയത്ത് സനയാണ് തനിക്ക് കരുത്തായത്. കൈയിൽ പണമില്ലാതിരുന്ന കാലത്ത് സനയുടെ സാമ്പത്തിക സഹായത്തിലായിരുന്നു താൻ ജീവിച്ചതെന്നും താരം വെളിപ്പെടുത്തി. സിനിമയിലേക്ക് തിരിച്ചുവരാനും ജീവിതത്തിൽ മുന്നോട്ട് പോകാനും പ്രചോദനമായത് സനയാണെന്നും ഹക്കീം പറഞ്ഞു.

ജീവിതാവസാനം വരെ അവൾക്കൊപ്പം ഉണ്ടാകുമെന്നും താരം കൂട്ടിച്ചേർത്തു. സനയുടെ സ്നേഹവും കരുതലും തന്റെ ജീവിതത്തിൽ വലിയ മാറ്റമാണ് കൊണ്ടുവന്നതെന്നും ഹക്കീം പറഞ്ഞു. പ്രതിസന്ധികൾക്കിടയിലും തന്നെ കൈവിടാതെ കൂടെ നിന്നത് സനയാണെന്നും താരം ഓർത്തെടുത്തു. അവളുടെ ഓരോ കാര്യങ്ങളും തനിക്ക് ഏറെ പ്രിയപ്പെട്ടതാണെന്നും സനയ്ക്ക് എന്ത് ആവശ്യമുണ്ടെങ്കിലും കൂടെയുണ്ടാകുമെന്നും ഹക്കീം വ്യക്തമാക്കി. ജീവിതത്തിൽ സനയെപ്പോലെ ഒരാൾ വന്നത് വലിയ ഭാഗ്യമായാണ് കാണുന്നതെന്നും താരം അഭിമുഖത്തിൽ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *