ധനുഷ്–മമ്മൂട്ടി ചിത്രം ട്രെയിലർ പുറത്ത്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ആക്ഷനും ത്രില്ലും നിറച്ച് ധനുഷും മമ്മൂട്ടിയും ഒന്നിക്കുന്ന ‘ഒ.എം – ഓപ്പറേഷൻ മോൾ’ ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി, ആവേശം നിറയ്ക്കുന്ന ആക്ഷൻ രംഗങ്ങളും വൈകാരിക മുഹൂർത്തങ്ങളുമാണ് ട്രെയിലറിന്റെ പ്രധാന ആകർഷണം. ചിത്രത്തിൽ റെഡ് ഹിൽസ് കാർത്തികേയൻ എന്ന കഥാപാത്രമായാണ് മമ്മൂട്ടി എത്തുന്നത്. ധനുഷാണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. IPS ഉദ്യോഗസ്ഥ നിത്യ റെഡ്ഡിയായി സായ് പല്ലവിയും ചിത്രത്തിലുണ്ട്.

കാടിന്റെ പശ്ചാത്തലത്തിൽ ചന്ദനക്കടത്തും അതുമായി ബന്ധപ്പെട്ട സംഘർഷങ്ങളുമാണ് സിനിമയുടെ പ്രധാന പ്രമേയമെന്നാണ് ട്രെയിലർ നൽകുന്ന സൂചന. ശ്രീലീല, നസിറുദ്ദീൻ ഷാ, ഇന്ദ്രൻസ് എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. രാജ്കുമാർ പെരിയസാമി സംവിധാനം ചെയ്യുന്ന ചിത്രം നവംബർ 20ന് ആഗോളതലത്തിൽ തിയേറ്ററുകളിലെത്തും. കേരളത്തിൽ ബിനു ജോർജ് അലക്സാണ്ടർ പ്രൊഡക്ഷൻസാണ് ചിത്രം വിതരണത്തിനെത്തിക്കുന്നത്.

സായ് അഭ്യങ്കറാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. ധനുഷും സായ് പല്ലവിയും ‘മാരി 2’ന് ശേഷം വീണ്ടും ഒന്നിക്കുന്നു എന്ന പ്രത്യേകതയുമുണ്ട്. മൂന്ന് ഭാഷകളിലായാണ് ചിത്രം റിലീസ് ചെയ്യുന്നത്. ട്രെയിലർ പുറത്തുവന്നതോടെ സിനിമയുടെ റിലീസിനായുള്ള ആരാധകരുടെ കാത്തിരിപ്പും ആവേശവും വർധിച്ചിരിക്കുകയാണ്.

Tags :

Raksha Balakrishnan

Leave a Reply

Your email address will not be published. Required fields are marked *

Recent News