ഹാന്‍റ വൈറസ്; രാജ്യത്ത് ആശങ്ക വേണ്ടെന്ന് കുവൈത്ത് ആരോഗ്യ മന്ത്രാലയം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കുവൈത്ത് സിറ്റി: ഹാന്‍റ വൈറസുമായി ബന്ധപ്പെട്ട് രാജ്യത്ത് ആശങ്ക വേണ്ടെന്ന് കുവൈത്ത് ആരോഗ്യ മന്ത്രാലയം അറിയിച്ചു. വൈറസുമായി ബന്ധപ്പെട്ട ആഗോള സാഹചര്യങ്ങൾ നിരീക്ഷിച്ചുവരുകയാണെന്നും നിലവിൽ രാജ്യത്തിനുള്ളിൽ രോഗവ്യാപന സാധ്യത വളരെ കുറവാണെന്നും ആരോഗ്യ മന്ത്രാലയ വക്താവ് ഡോ. അബ്ദുല്ല അൽ-സനദ് വ്യക്തമാക്കി. കൂടാതെ, കുവൈത്ത് സെന്‍റർ ഫോർ ഡിസീസ് പ്രിവൻഷൻ ആൻഡ് കൺട്രോൾ നടത്തിയ പുതിയ സാങ്കേതിക വിലയിരുത്തലിൽ രാജ്യത്ത് വ്യാപക രോഗബാധയുടെ സൂചനകളില്ലെന്ന് കണ്ടെത്തിയതായും അദ്ദേഹം അറിയിച്ചു.

വൈറസ് കണ്ടെത്തുന്നതിനുള്ള ലാബ് പരിശോധനാ സൗകര്യങ്ങൾ ശക്തിപ്പെടുത്തൽ, രോഗനിരീക്ഷണം, ആരോഗ്യസംഘങ്ങളുടെ സജ്ജീകരണം, അന്താരാഷ്ട്ര ആരോഗ്യ ഏജൻസികളുമായി വിവരവിനിമയം എന്നിങ്ങനെയുള്ള മുൻകരുതൽ നടപടികൾ കുവൈത്ത് ആരോഗ്യ മന്ത്രാലയം ശക്തമാക്കിയിട്ടുണ്ട്. പനി, തലവേദന, ക്ഷീണം, ഛർദ്ദി,മാംസപേശി വേദന തുടങ്ങിയ ലക്ഷണങ്ങളോടെയാണ് രോഗം ആരംഭിക്കാനിടയുള്ളത്. ഗുരുതര സാഹചര്യങ്ങളിൽ ഓക്സിജൻ കുറവ്, ശ്വാസതടസം, വൃക്ക സംബന്ധമായ പ്രശ്നങ്ങൾ എന്നിവയും ഉണ്ടാകാമെന്ന് ആരോഗ്യ മന്ത്രാലയം മുന്നറിയിപ്പ് നൽകി. രോഗബാധയുള്ള എലികളുമായോ അവയുടെ വിസർജ്യവുമായോ നേരിട്ടോ പരോക്ഷമായോ സമ്പർക്കം വരുന്നതാണ് രോഗം പകരാനുള്ള പ്രധാന കാരണമെന്നും മന്ത്രാലയം അറിയിച്ചു.

Tags :

Ardra

Leave a Reply

Your email address will not be published. Required fields are marked *

Recent News