രാം ചരൺ- ബുചി ബാബു സന ചിത്രം ‘പെദ്ധി’ ട്രെയ്‌ലർ പുറത്ത്; ചിത്രത്തിന്റെ ആഗോള റിലീസ് 2026 ജൂൺ 4 ന്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തെലുങ്ക് സൂപ്പർതാരം രാം ചരൺ നായകനായി അഭിനയിക്കുന്ന പാൻ ഇന്ത്യൻ ചിത്രമായ ‘പെദ്ധി’ യുടെ ട്രെയ്‌ലർ പുറത്ത്. 2026 ജൂൺ 4 ന് ആണ് ചിത്രം ആഗോള തലത്തിൽ തീയേറ്ററുകളിലെത്തുക. ദേശീയ അവാർഡ് ജേതാവ് ബുചി ബാബു സന സംവിധാനം ചെയ്യുന്ന ചിത്രം വൃദ്ധി സിനിമാസിൻ്റെ ബാനറിൽ വെങ്കട സതീഷ് കിലാരു ആണ് നിർമ്മിക്കുന്നത്. മൈത്രി മൂവി മേക്കർസ്, സുകുമാർ റൈറ്റിങ്സ് എന്നിവർ ചേർന്നാണ് ഈ ബിഗ് ബഡ്ജറ്റ് ചിത്രം അവതരിപ്പിക്കുന്നത്. മുംബൈയിലെ ജിയോ വേൾഡ് ഡ്രൈവിൽ വെച്ചാണ് ചിത്രത്തിന്റെ ട്രെയ്‌ലർ ലോഞ്ച് നടന്നത്. ചിത്രത്തിന്റെ ട്രെയ്‌ലറിന്റെ തെലുങ്ക്, തമിഴ്, മലയാളം, കന്നഡ, ഹിന്ദി പതിപ്പുകൾ പുറത്തു വന്നിടുണ്ട്.

ചിത്രത്തിലെ ടൈറ്റിൽ കഥാപാത്രമായ ‘പെദ്ധി’ ആയാണ് രാം ചരൺ വേഷമിട്ടിരിക്കുന്നത്. ക്രിക്കറ്റ്, ഗുസ്തി, ഓട്ടം എന്നിവയിൽ അഗ്രഗണ്യനായ ഒരു യുവാവായാണ് രാം ചരൺ ചിത്രത്തിലെത്തുന്നത്. മെഗാ കാൻവാസിൽ ആണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്ന് വ്യക്തമാക്കുന്ന തരത്തിലാണ് ട്രെയ്‌ലർ ഒരുക്കിയിരിക്കുന്നത്. ആക്ഷൻ, ഡ്രാമ, റൊമാൻസ്, ത്രിൽ എന്നിവയെല്ലാം കൃത്യമായി കോർത്തിണക്കിയാണ് ചിത്രം കഥ പറയുന്നതെന്നും ട്രെയ്‌ലർ കാണിച്ചു തരുന്നു. ക്രിക്കറ്റ്, ഗുസ്തി, ഓട്ടം എന്നിവക്കും ചിത്രത്തിന്റെ കഥാഗതിയിൽ നിർണ്ണായകമായ സ്ഥാനം ഉണ്ടെന്നും ട്രെയ്‌ലർ വ്യക്തമാക്കുന്നുണ്ട്. രാം ചരൺ എന്ന താരത്തിനൊപ്പം അദ്ദേഹത്തിലെ നടനെയും മികച്ച രീതിയിൽ ഉപയോഗിക്കുന്ന വൈകാരികമായ കഥാസന്ദർഭങ്ങൾ ചിത്രത്തിലുണ്ടെന്നും ട്രെയ്ലറിൽ നിന്ന് മനസ്സിലാക്കാൻ സാധിക്കും.

ആരാധകരെ ത്രസിപ്പിക്കുന്ന ആക്ഷൻ രംഗങ്ങൾ ആയിരിക്കും ചിത്രത്തിന്റെ ഹൈലൈറ്റ്. ചിത്രത്തിനായി രാം ചരൺ നടത്തിയ വമ്പൻ ശാരീരിക പരിവർത്തനം അവതരിപ്പിക്കുന്ന ഗ്ലിമ്പ്സ് വീഡിയോ അടുത്തിടെ പുറത്തു വരികയും മികച്ച ശ്രദ്ധ നേടുകയും ചെയ്തിരുന്നു. ബോളിവുഡ് താരം ജാൻവി കപൂർ ആണ് ചിത്രത്തിലെ നായിക. കന്നഡ സൂപ്പർതാരം ശിവരാജ് കുമാറും ഈ ചിത്രത്തിൽ ഒരു നിർണായകമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. രാം ചരൺ- ശിവരാജ് കുമാർ ടീം ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ബോളിവുഡ് താരം ദിവ്യേന്ദു ശർമ, ജഗപതി ബാബു, ബോമൻ ഇറാനി എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

എ ആർ റഹ്മാൻ ഈണം നൽകി പുറത്തു വന്ന, ചിത്രത്തിലെ “ചികിരി ചികിരി” എന്ന ഗാനവും “റായ് റായ് രാ രാ” എന്ന ഗാനവും ഇതിനോടകം ആഗോള തലത്തിൽ സൂപ്പർ ഹിറ്റുകളായി ട്രെൻഡ് സെറ്ററുകളായി മാറിയിട്ടുണ്ട്. ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക്, ടൈറ്റിൽ ഗ്ലിമ്പ്സ് എന്നിവയും സമൂഹ മാധ്യമങ്ങളിൽ വലിയ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. പാൻ ഇന്ത്യൻ റിലീസായാണ് ചിത്രം പ്രേക്ഷകരുടെ മുന്നിലെത്താനൊരുങ്ങുന്നത്.

രചന, സംവിധാനം -ബുചി ബാബു സന, അവതരണം – മൈത്രി മൂവി മേക്കേഴ്‌സ്, സുകുമാർ റൈറ്റിംഗ്സ്, നിർമ്മാണം – വെങ്കട സതീഷ് കിലാരു, ബാനർ – വൃദ്ധി സിനിമാസ്, കോ പ്രൊഡ്യൂസർ – ഇഷാൻ സക്സേന, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- വി. വൈ. പ്രവീൺ കുമാർ, ഛായാഗ്രഹണം – രത്നവേലു, സംഗീതം – എ ആർ റഹ്മാൻ, എഡിറ്റർ- നവീൻ നൂലി, പ്രൊഡക്ഷൻ ഡിസൈൻ – അവിനാഷ് കൊല്ല, മാർക്കറ്റിംഗ്- ഫസ്റ്റ് ഷോ, പിആർഒ – ശബരി

Tags :

Greeshma Joshi

Leave a Reply

Your email address will not be published. Required fields are marked *

Recent News