വയറലായി പിഷാരടിയുടെ പോസ്റ്റ്

തിരുവനന്തപുരം: പ്രതിസന്ധികൾക്കും നാളുകൾ നീണ്ട ചർച്ചകൾക്കും ഒടുവിൽ കോൺ​ഗ്രസ് മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. കേരളത്തിന്റെ മുഖ്യമന്ത്രിയായി വിഡി സതീശൻ കോൺ​ഗ്രസിനെ നയിക്കും. തതവസരത്തിൽ നടനും നിയൂക്ത എംഎൽഎയുമായ രമേഷ് പിഷാരടി പങ്കുവച്ചൊരു പോസ്റ്റ് ശ്രദ്ധനേടുകയാണ്. വർഷങ്ങൾക്ക് മുൻപ് ഉമ്മൻ ചാണ്ടിയുള്ളൊരു വേദിയിൽ അദ്ദേഹത്തെ അനുകരിച്ച വീഡിയോ ആണ് രമേഷ് പിഷാരടി പങ്കുവച്ചത്. ഒപ്പം, “ഗവണ്മെന്റിന്റെ.. മുന്നോട്ടുള്ള യാത്രയിൽ നിങ്ങളുടെ എല്ലാവരുടെയും എല്ലാത്തരത്തിലുള്ള സ്നേഹവും..”, എന്ന് പിഷാരടി കുറിച്ചിരിക്കുന്നു. പിഷാരടി തന്നെ അനുകരിക്കുമ്പോൾ നിഷ്കളങ്കമായി ചിരിക്കുന്ന ഉമ്മൻ ചാണ്ടിയെ വീഡിയോയിൽ കാണാം. അതാണ് പോസ്റ്റിലെ ഹൈലൈറ്റും. പോസ്റ്റിന് പിന്നാലെ രസകരമായ കമന്റുകളുമായി നിരവധി പേരും രം​ഗത്ത് എത്തി.

Leave a Reply

Your email address will not be published. Required fields are marked *