ആലപ്പുഴ: മന്ത്രി എം ലിജുവിനെതിരെ യു പ്രതിഭ രംഗത്ത്. എം ലിജു ജയിച്ചത് ശരിയായ മാർഗത്തിൽ അല്ലെന്നും തിരഞ്ഞെടുപ്പ് കാലത്ത് തന്നെ വില്ലത്തിയാക്കിയെന്നും യു പ്രതിഭ ആരോപിക്കുന്നു. ഫേസ്ബുക്ക് ലൈവിലൂടെയാണ് പ്രതിഭയുടെ പ്രതികരണം. ലിജു കരഞ്ഞ് വോട്ട് വാങ്ങി.
താൻ കരഞ്ഞത് വോട്ടിനു വേണ്ടി ആയിരുന്നില്ല. കരഞ്ഞല്ല വോട്ട് വാങ്ങേണ്ടതെന്നും യു പ്രതിഭ പറയുന്നു. വീടുകൾ കയറി അപവാദ പ്രചരണം നടത്തി. രണ്ട് തവണ പ്രതിഭ ജയിച്ചതല്ലേ, ഇനി യുഡിഎഫിന് അവസരം തരണം എന്നായിരുന്നു പ്രചരണം. ഇത് കേട്ട ജനങ്ങൾ മാറി ചിന്തിച്ചുവെന്നും പ്രതിഭ പറഞ്ഞു. നാട്ടിലെ പുതിയ തലമുറക്ക് വഴി കാട്ടാൻ ലിജുവിന്റെ വകുപ്പിന് കഴിയട്ടെയെന്നും പ്രതിഭ പറഞ്ഞു. മണ്ഡലത്തിൽ യുഡിഎഫ് പണം ഒഴുക്കിയെന്നാണ് പ്രതിഭയുടെ മറ്റൊരു ആരോപണം. അതേസമയം, മകനെ കുറിച്ച് അനാവശ്യം പറഞ്ഞുവെന്ന് ആരോപിച്ച പ്രതിഭ മകനുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ ഉടൻ മറുപടി നൽകുമെന്നും വ്യക്തമാക്കി.
