കൊച്ചി : ‘ബെത്ലഹേം കുടുംബ യൂണിറ്റി’ന്റെ ‘സോൾ മേറ്റ്സ്, ഒരു സാത്തുക്കുടി പ്രണയം’ എന്ന ഷോർട് ഫിലിം റിലീസായി. ഏറെ രസകരമായ രീതിയിലാണ് ഇത് അണിയിച്ചൊരുക്കിയിരിക്കുന്നത്. നിവിൻ പോളി, മമിത ബൈജുവും, സംഗീതും ഗസ്റ്റ് റോളിൽ എത്തുന്നുണ്ട്. കഴിഞ്ഞ ദിവസം ഷോർട് ഫിലിം റിലീസ് ചെയ്യുന്നുവെന്ന പ്രഖ്യാപനം വന്നത് മുതൽ കാത്തിരിക്കുകയിരുന്നുവെന്നും ഒരു സിനിയുടെ ഇടയിൽക്കൂടെ ഷോർട് ഫിലിം എടുക്കണമെങ്കിൽ അവരുടെ ആ കോൺഫിഡൻസ് സമ്മതിക്കണമെന്നും പ്രേക്ഷകർ ഒന്നടങ്കം പറയുന്നു.
‘തേച്ചിട്ടുപോയ കാമുകിമാരെ..ഇത് നിങ്ങൾക്കുള്ള സമർപ്പണം’, എന്ന തുടക്കത്തിൽ തന്നെ ചേർത്തിട്ടുണ്ട്. ബെത്ലഹേം കുടുംബ യൂണിറ്റിൽ നിവിന്‍ പോളി അവതരിപ്പിച്ച ജസ്റ്റിന് എന്ന കഥാപാത്രത്തിന്റെ അനുജന് ജോയലിന്റെ(സംഗീത് പ്രതാപ്) ഷോര്‍ട് ഫിലിമാണ് ‘സോൾ മേറ്റ്സ്, ഒരു സാത്തുക്കുടി പ്രണയം’. നിര്‍മാതാക്കളായ ഭാവനാ സ്റ്റുഡിയോസിന്റെ യുട്യൂബ് ചാനല്‍ വഴിയാണ് ഷോർട് ഫിലിം റിലീസ് ചെയ്തിരിക്കുന്നത്. ബെത്ലഹേം കുടുംബ യൂണിറ്റിലെ കഥാപാത്രങ്ങളെ തന്നെയാണ് ക്രൂ മെമ്പേഴ്സ് ആയി പരിചയപ്പെടുത്തിയിരിക്കുന്നത്.



