ശ്രീനാരായണ കൾച്ചറൽ സൊസൈറ്റി ഓണം, ചതയ ദിനാഘോഷങ്ങൾക്ക് തുടക്കമായി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

മനാമ: ശ്രീനാരായണ കൾച്ചറൽ സൊസൈറ്റി സംഘടിപ്പിക്കുന്ന 2026-ലെ ഓണം, ചതയ ദിനാഘോഷങ്ങൾക്ക് തുടക്കമായി. എസ്.എൻ.സി.എസ് അംഗങ്ങൾ ആലപിച്ച ദൈവദശകത്തോടെയും, ഗഗന, ആത്മിക, നിരഞ്ജന, നക്ഷത്ര എന്നിവർ അവതരിപ്പിച്ച പൂജാ നൃത്തത്തോടെയും ചടങ്ങുകൾക്ക് തുടക്കമായി. പൊതുസമ്മേളനത്തിൽ എസ്.എൻ.സി.എസ് ജനറൽ സെക്രട്ടറി പ്രകാശ് കെ.പി സ്വാഗതം ആശംസിച്ചു. സംഘടന ചെയർമാൻ സുനീഷ് സുശീലൻ അധ്യക്ഷത വഹിച്ച യോഗത്തിൽ പ്രമുഖ വ്യവസായി പമ്പാവാസൻ നായർ ഭദ്രദീപം കൊളുത്തി ഓണാഘോഷങ്ങളുടെ ഔദ്യോഗിക ഉദ്ഘാടനം നിർവ്വഹിച്ചു.

ദേശഭക്തിഗാന മത്സരത്തിൽ പങ്കെടുത്ത പ്രതിഭകളെ ചടങ്ങിൽ ആദരിച്ചു. സാംസ്കാരിക സെക്രട്ടറി സംഗീത ഗോകുൽ കൃതജ്ഞത രേഖപ്പെടുത്തി. തുടർന്ന് നടന്ന സാംസ്കാരിക സന്ധ്യയിൽ കുട്ടികളുടെ വിവിധ നൃത്തങ്ങൾ, വനിതകൾ അവതരിപ്പിച്ച തിരുവാതിരക്കളി, സിനിമാറ്റിക് ഡാൻസ്, യുവാക്കൾ അവതരിപ്പിച്ച പുലിക്കളി, സ്കിറ്റുകൾ എന്നിവ അരങ്ങേറി. രാജേഷ് പെരുങ്ങുഴി പരിപാടിയുടെ മുഖ്യ അവതാരകനായിരുന്നു. ആഘോഷങ്ങളുടെ രണ്ടാം ദിനമായ ഓഗസ്റ്റ് 28 വെള്ളിയാഴ്ച വിപുലമായ ഓണസദ്യ സംഘടിപ്പിച്ചു. 700-ലധികം ആളുകൾ പങ്കെടുത്ത വിഭവസമൃദ്ധമായ ഓണസദ്യയും നടന്നു.

Tags :

Arya

Leave a Reply

Your email address will not be published. Required fields are marked *

Recent News