തിരുവനന്തപുരം: യുഡിഎഫ് സർക്കാർ അധികാരത്തിലെത്തിയ ശേഷം പാർട്ടി നിശ്ചലമാണെന്ന് ഗുരുതര ആരോപണവുമായി മുൻ അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. പാർട്ടി എല്ലാ തലത്തിലും നിശ്ചലമാണെന്ന് പറഞ്ഞ് നിലപാട് ശക്തമാക്കുകയാണ് അദ്ദേഹം.
മുഴുവൻ സമയ അധ്യക്ഷനാണ് പാർട്ടിക്ക് വേണ്ടത്. ഇക്കാര്യത്തിൽ ഹൈക്കമാൻഡ് ഉടൻ തീരുമാനം എടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വൺ മാൻ വൺ പോസ്റ്റാണ് വേണ്ടതെന്ന് പറഞ്ഞ് എംപിമാരെയും എംഎൽഎമാരെയും അധ്യക്ഷനായി പരിഗണിക്കരുതെന്ന് പറയാതെ പറയുകയാണ് മുല്ലപ്പള്ളി.
മന്ത്രിയായ സണ്ണിക്ക് കെപിസിസി അധ്യക്ഷപദം കൂടി കൊണ്ട് പോകുക പ്രയാസമാണ്. ദളിത് പ്രസിഡൻ്റാണ് വേണ്ടതെന്ന കൊടുക്കുന്നിലിൻ്റെ പ്രസ്താവനയെക്കുറിച്ചുള്ള ചോദ്യത്തിന് അർഹത ഉള്ളവർക്കാണ് സ്ഥാനം നൽകേണ്ടതെന്നായിരുന്നു മറുപടി. എല്ലാ കാലത്തും ബഹുസ്വരത കോൺഗ്രസ് നോക്കിയിട്ടുണ്ട്.
Post Views: 11



