പൃഥ്വിരാജ്- വൈശാഖ്- ജിനു എബ്രഹാം ചിത്രം “ഖലീഫ” സക്സസ് ടീസർ പുറത്ത്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

പൃഥ്വിരാജ്- വൈശാഖ്- ജിനു എബ്രഹാം കൂട്ടുകെട്ടിൽ ഒരുങ്ങിയ “ഖലീഫ” മെഗാ വിജയം തുടർന്ന് മുന്നേറുമ്പോൾ, ചിത്രത്തിൻ്റെ സക്സസ് ടീസർ പുറത്ത്. ചിത്രത്തിൻ്റെ വിജയം ആഘോഷിച്ചു കൊണ്ടാണ് ഈ പുതിയ ടീസർ റിലീസ് ചെയ്തിരിക്കുന്നത്. പൃഥ്വിരാജ് സുകുമാരനൊപ്പം, ചിത്രത്തിൽ അതിഥി വേഷത്തിലെത്തുന്ന മോഹൻലാൽ, ടോവിനോ തോമസ് എന്നിവരെയും ടീസറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ആഗോള തലത്തിൽ ഗംഭീര ബോക്സ് ഓഫീസ് കലക്ഷൻ നേടി പ്രദർശനം തുടരുന്ന ചിത്രം, റിലീസ് ചെയ്ത് 7 ദിനം പിന്നിടുമ്പോൾ നേടിയ ആഗോള ഗ്രോസ് കലക്ഷൻ 40 കോടിയോളമാണ്. ജിനു ഇന്നോവേഷൻ്റെ ബാനറിൽ ജിനു എബ്രഹാമും സൂരജ് കുമാറും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. സഹനിർമ്മാതാവ് – സിജോ സെബാസ്റ്റ്യൻ, ശ്രീലാൽ ശൂലപാണി.

ഓണം വെക്കേഷൻ ദിനങ്ങളിൽ മികച്ച പ്രകടനമാണ് ഖലീഫ കേരളാ ബോക്സ് ഓഫീസിൽ കാഴ്ച വെക്കുന്നത്. ഈ ഓണക്കാലത്ത് കേരളത്തിൽ മികച്ച പ്രേക്ഷക പിന്തുണ നേടി നിറഞ്ഞ സദസ്സുകളിലാണ് ചിത്രം പ്രദർശിപ്പിക്കുന്നത്. നായകനായ ആമിർ അലി എന്ന കഥാപാത്രമായുള്ള പൃഥ്വിരാജ് സുകുമാരൻ്റെ മികച്ച പ്രകടനമാണ് ചിത്രത്തിൻ്റെ ഹൈലൈറ്റ്. അദ്ദേഹത്തിൻ്റെ ആക്ഷൻ, മാസ്, ഇമോഷൻ എന്നിവയെല്ലാം യുവാക്കളും കുടുംബ പ്രേക്ഷകരുമുൾപ്പെടെ എല്ലാത്തരം പ്രേക്ഷകരെയും രസിപ്പിക്കുന്നുണ്ട്.

മാമ്പറക്കൽ അഹമ്മദ് അലി എന്ന കഥാപാത്രമായി അതിഥി വേഷത്തിലെത്തുന്ന മോഹൻലാൽ, ഐവർ അലക്സാണ്ടർ എന്ന അതിഥി കഥാപാത്രമായി എത്തുന്ന ടോവിനോ തോമസ് എന്നിവരുടെ സാന്നിധ്യവും ചിത്രത്തിന് വലിയ സ്വീകാര്യത പ്രേക്ഷകരുടെ ഇടയിൽ ലഭിക്കുന്നതിന് കാരണമായിട്ടുണ്ട്. ബോളിവുഡ് താരം നീൽ നിതിൻ മുകേഷ്, തെലുങ്ക് താരം മാളവിക ശർമ്മ, ഇന്ദ്രൻസ്, രഞ്ജി പണിക്കർ, മോഹിനി, സഞ്ജു ശിവറാം, ശിവജിത്, സുദീപ്, ഷമ്മി തിലകൻ, വൈഷ്ണവി, റുഷിൻ, ആനന്ദ് മന്മഥൻ, ഡോൺ മൈക്കൽ എന്നിവരും ചിത്രത്തിൻ്റെ താരനിരയിലുണ്ട്. ആദ്യ ഭാഗം റിലീസ് ആയ ദിവസം തന്നെ, ചിത്രത്തിൻ്റെ രണ്ടാം ഭാഗവും അണിയറ പ്രവർത്തകർ പ്രഖ്യാപിച്ചു. മോഹൻലാൽ ആണ് രണ്ടാം ഭാഗത്തിലെ നായകൻ.

ഛായാഗ്രഹണം – ജോമോൻ ടി ജോൺ, സംഗീതം – ജേക്സ് ബിജോയ്, എഡിറ്റിംഗ് – ചമൻ ചാക്കോ, പ്രൊഡക്ഷൻ ഡിസൈനർ – മോഹൻദാസ്, ആക്ഷൻ – യാനിക്ക് ബെൻ, ഫീനിക്സ് പ്രഭു, ചേതൻ ഡിസൂസ, കോ ഡയറക്ടർ – സുരേഷ് ദിവാകർ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ – ഷൈൻ വർഗീസ്, കോസ്റ്റ്യൂംസ് – മഷർ ഹംസ, കലാസംവിധാനം – വിശ്വനാഥ് അരവിന്ദ്, മേക്കപ്പ് – അമൽ ചന്ദ്രൻ, സൗണ്ട് ഡിസൈൻ – സിങ്ക് സിനിമ, അഡീഷണൽ മ്യൂസിക് – ജാബിർ സുലൈം, ഫൈനൽ മിക്സ് – എം ആർ രാജാകൃഷ്ണൻ, പ്രൊഡക്ഷൻ കൺട്രോളർ – റെനി ദിവാകർ, വിനോഷ് കൈമൾ, കളറിസ്റ്റ് – ശ്രീക്ക് വാര്യർ, പോസ്റ്റർ ഡിസൈൻ – എയ്സ്തെറ്റിക്ക് കുഞ്ഞമ്മ, ഡി ഐ – കളർ പ്ലാനറ്റ്, വിഎഫ്എക്സ് – പ്രശാന്ത് നായർ (3ഡിഎസ്), സ്റ്റിൽസ് – സിനറ്റ് സേവ്യർ

Tags :

Greeshma Joshi

Leave a Reply

Your email address will not be published. Required fields are marked *

Recent News