ദോഹ: ഖത്തറിൽ മൂന്നു പാർക്കുകൾ കൂടി പൊതുജനങ്ങൾക്കായി തുറന്നു കൊടുത്തു. പൊതുമരാമത്ത് അതോറിറ്റിയായ അഷ്ഗാലുമായി സഹകരിച്ച് മുനിസിപ്പാലിറ്റി മന്ത്രാലയമാണ് പാർക്കുകൾ സജ്ജീകരിച്ചത്. അൽ വക്ര, വുകൈർ മേഖലയിലാണ് പാർക്കുകൾ. അൽ വക്രയിലെ അൽ മഷ്മൂം പാർക്ക്, അൽ ഖുസാമ പാർക്ക്, വുകൈറിലെ അൽ അറാക് പാർക്ക് എന്നിവയാണ് രാജ്യത്ത് ആരംഭിച്ച പുതിയ പൊതു ഉദ്യാനങ്ങൾ. ഹരിതയിടങ്ങൾ വർധിപ്പിക്കുക, ജീവിതനിലവാരം മെച്ചപ്പെടുത്തുക തുടങ്ങിയ ലക്ഷ്യങ്ങളോടയാണ് പാർക്കുകൾ തുറന്നത്. ഫിറ്റ്‌നസ് ഏരിയ, ചിൽഡ്രൻസ് പ്ലേ ഏരിയ, വിശ്രമ മുറികൾ എന്നിവ പാർക്കുകളിൽ ഒരുക്കിയിട്ടുണ്ട്.
Post Views: 19



