ടോക്കിയോ: ഇന്ത്യക്കെതിരായ ഏക ടി20 മത്സരത്തിനുള്ള ടീമിനെ പ്രഖ്യാപിച്ച് ജപ്പാൻ ക്രിക്കറ്റ് അസോസിയേഷൻ. 15 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചത്.അന്താരാഷ്ട്ര ക്രിക്കറ്റിന്‍റെ ചരിത്രത്തിൽ ആദ്യമായാണ് സീനിയർ പുരുഷ വിഭാഗത്തിൽ ഇന്ത്യയും ജപ്പാനും മുഖാമുഖം വരുന്നത്.ഇന്ത്യയും ജപ്പാനും തമ്മിലുള്ള നയതന്ത്ര ബന്ധത്തിന്‍റെ 75-ാം വാർഷിക ആഘോഷങ്ങളുടെ ഭാഗമായാണ് ഈ പോരാട്ടം.
സെപ്റ്റംബർ 22-ന് ടോച്ചിഗി പ്രിഫെക്ചറിലെ സാനോ ഇന്‍റർനാഷണൽ ക്രിക്കറ്റ് ഗ്രൗണ്ടിലാണ് മത്സരം നടക്കുക നടക്കുക. പരിചയസമ്പന്നനായ ബാറ്റർ കെൻഡൽ കഡോവാക്കി-ഫ്ലെമിംഗ് ആണ് ജപ്പാൻ നയിക്കുക. 55 ടി20 മത്സരങ്ങളിൽ നിന്ന് 1,871 റൺസ് അദ്ദേഹം നേടിയിട്ടുണ്ട്. രണ്ട് സെഞ്ചുറികളും 12 അർധസെഞ്ചുറികളും ഉൾപ്പെടുന്നതാണ് അദ്ദേഹത്തിന്‍റെ കരിയർ.
ഇന്ത്യക്കെതിരായ ടി20 മത്സരത്തിനുള്ള ജപ്പാൻ ടീം: കെൻഡൽ കഡോവാക്കി-ഫ്ലെമിംഗ് (ക്യാപ്റ്റൻ), ചാർളി ഹിൻസെ, ബെഞ്ചമിൻ ഇറ്റോ-ഡേവിസ്, കൊഹെയ് കുബോട്ട, വതാരു മിയാഉച്ചി, റിയോ സാകുറാനോ-തോമസ്, അലക്സ് ഷിറായ്-പാറ്റ്മോർ, ഷോമ സുഗായ-സ്ലേറ്റർ, ഡെക്ലാൻ സുസുകി, ഇബ്രാഹിം തകഹാഷി, മക്കോട്ടോ തനിയാമ, ലാക്ലാൻ യാമമോട്ടോ, അലസ്റ്റെയർ കഡോവാക്കി-ഫ്ലെമിംഗ്, ജെയ്ക് കുസുഡ-നായർൺ, സുയോഷി തകാദ.



