Tag: cpim

ഏരിയാ കമ്മിറ്റി അം​ഗത്തെ അധിക്ഷേപിച്ചു; പാലക്കാട് സിപിഐഎമ്മില്‍ കൂട്ടരാജി

പാലക്കാട്: തെരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് പിന്നാലെ ജില്ലയിലെ സിപിഐഎമ്മില്‍ കൂട്ടരാജി. സിപിഐഎം പാലക്കാട് ഏരിയ കമ്മിറ്റിയംഗം അബ്ദുള്‍ ഷുക്കൂറിനെ പാര്‍ട്ടിയില്‍ നിന്നും തരംതാഴ്ത്തിയതില്‍ പ്രതിഷേധിച്ചാണ് രാജി. കഴിഞ്ഞ ദിവസമാണ് സിപിഐഎം ജില്ലാ നേതൃത്വത്തോട് കലഹിച്ച പാലക്കാട് ഏരിയ കമ്മിറ്റി അംഗം അബ്ദുള്‍ ഷുക്കൂറിനെതിരെ നടപടിയെടുത്തത്. ഏരിയ കമ്മിറ്റിയില്‍ നിന്ന് ലോക്കല്‍ കമ്മിറ്റിയിലേക്ക് തരംതാഴ്ത്തിയതോടെ പാര്‍ട്ടി ജില്ലാ നേതൃത്വത്തെ വിമര്‍ശിച്ച് ഷുക്കൂര്‍ രംഗത്തെത്തിയിരുന്നു. തനിക്ക് പാര്‍ട്ടിയില്‍ ലഭിച്ച സ്ഥാനങ്ങള്‍ ഔദാര്യത്തില്‍ ലഭിച്ചതാണെന്ന ചിലരുടെ പ്രതികരണം വേദനിപ്പിച്ചന്നും പാര്‍ട്ടി വിടുന്നു എന്നുമായിരുന്നു […]
Read more

പ്രതിപക്ഷ നേതാവ് ആരാകുമെന്ന കാര്യത്തിൽ നിർണായക തീരുമാനം ഇന്ന്; CPIM പൊളിറ്റ് ബ്യൂറോ യോഗം ചേരും

തിരുവനന്തപുരം: പിണറായി വിജയൻ പ്രതിപക്ഷ നേതാവാകുമോ എന്ന കാര്യത്തിൽ ഇന്ന് നിർണായക തീരുമാനം ഉണ്ടാകും. നിയമസഭാ തെരഞ്ഞെടുപ്പ് പരാജയം വിലയിരുത്താൻ സിപിഐഎം പൊളിറ്റ് ബ്യൂറോ യോഗം ഡൽഹിയിൽ ചേരും. പ്രതിപക്ഷ നേതൃസ്ഥാനം ഏറ്റെടുക്കുമോ എന്ന ചോദ്യത്തോട് പിണറായി വിജയൻ പ്രതികരിച്ചിട്ടില്ല. തെരഞ്ഞെടുപ്പ് അവലോകനം യോഗത്തിൽ ഉണ്ടാകുമെന്ന് സിപിഐഎം ജനറൽ സെക്രട്ടറി എം.എ ബേബി പറഞ്ഞു. ഡൽഹിയിൽ തുടരുന്ന സിപിഐ ദേശീയ കൗൺസിൽ യോഗം കേരളത്തിലെ തിരിച്ചടി വിശദമായി വിലയിരുത്തും. തെരഞ്ഞെടുപ്പ് ഫലത്തെ കുറിച്ച് സെക്രട്ടറി പറയുമെന്നായിരുന്നു പിണറായി […]
Read more

തിരഞ്ഞെടുപ്പ് അവലോകനം: പോളിറ്റ് ബ്യൂറോ യോഗം നാളെ, പിണറായി വിജയൻ ഇന്ന് ഡൽഹിയിലെത്തും

ഡൽഹി: നിയമസഭാ തിരഞ്ഞെടുപ്പ് അവലോകനം ചെയ്യാനുള്ള സിപിഐഎം പോളിറ്റ് ബ്യൂറോ യോഗം നാളെ. പിണറായി വിജയൻ ഇന്ന് രാത്രി ഡൽഹിയിലെത്തും. പിണറായി വിജയനായി കേരള ഹൗസിലെ 204 ആം നമ്പർ മുറി ഒഴിച്ചിട്ട് അധികൃതർ. പാർട്ടി ഗസ്റ്റ് ഹൗസിൽ താമസിക്കുന്നതും പരിഗണനയിൽ. കൊച്ചിൻ പാലസിൽ മുറി വേണ്ടെന്ന് കേരള ഹൗസ് അധികൃതരെ അറിയിച്ചു. തിരഞ്ഞെടുപ്പിലേറ്റ കനത്ത പരാജയം ചർച്ചചെയ്യാൻ നാളെ മുതൽ സിപിഐഎം തുടർച്ചയായ 5 ദിവസം നേതൃയോഗങ്ങൾ ചേരും. നാളെയും മറ്റന്നാളും പോളിറ്റ് ബ്യൂറോ യോഗമാണ് […]
Read more

തെരഞ്ഞെടുപ്പിലെ പരാജയം അപ്രതീക്ഷിതം; തോൽവിക്ക് പിന്നിൽ ഭരണവിരുദ്ധ വികാരമല്ലെന്ന് ഇ. പി ജയരാജൻ

കണ്ണൂർ: തെരഞ്ഞെടുപ്പിലെ പരാജയം അപ്രതീക്ഷിതമാണെന്ന് സിപിഎം നേതാവ് ഇ. പി ജയരാജൻ. ഇങ്ങനെയൊരു വിധിയുണ്ടാകുമെന്ന് കണക്കാക്കിയിരുന്നില്ല. എല്ലാ രംഗങ്ങളിലും കേരളം വളർച്ച ഉണ്ടാക്കി. ഇടതുപക്ഷം കേരളത്തിൽ ദുർബലപ്പെട്ടാൽ അത് കേരളത്തിന്റെ തകർച്ചയായിരിക്കും. ഭരണവിരുദ്ധ വികാരമല്ലെന്നും കഴിഞ്ഞ സർക്കാർ എന്തെങ്കിലും ജനവിരുദ്ധ നിലപാട് സ്വീകരിച്ചോയെന്നും ഇ. പി ജയരാജൻ ചോദിച്ചു. കണ്ണൂരിൽ മാധ്യമങ്ങളോട് സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. മുഖ്യമന്ത്രിയെ തേടി നടക്കുകയാണ് കോൺഗ്രസ്‌. അത്യന്തം തകർച്ചയിലാണ് കോൺഗ്രസ്‌. 102 സീറ്റ്‌ നേടിയിട്ടും മുഖ്യമന്ത്രിയെ കണ്ടെത്താൻ അവർക്ക് കഴിയുന്നില്ല. ബിജെപി […]
Read more

പി. ജയരാജനെ വിളിക്കൂ, പാർട്ടിയെ രക്ഷിക്കൂ, ധർമ്മടത്തും ഫ്ളക്സ് ബോർഡ് ഉയർന്നു

കണ്ണൂർ: കണ്ണൂർ സിപിഎമ്മിലും ഫ്ളക്സ് ബോർഡ് പ്രതിഷേധം . സി.പി എം സംസ്ഥാന കമ്മിറ്റിയംഗവും മുതിർന്ന നേതാവുമായപി ജയരാജനെ അനുകൂലിച്ചു കൊണ്ട് പിണറായി വിജയന്റെ മണ്ഡലമായ ധർമ്മടത്തും ഫ്ലക്സ് ബോർഡ് ഉയർന്നു. കടമ്പൂർ പഞ്ചായത്തിലെ ആഡൂരിലാണ് ബോർഡ് സ്ഥാപിച്ചത്.പി ജയരാജനെ വിളിക്കൂ പാർട്ടിയെ രക്ഷിക്കൂ എന്ന് ബോർഡിൽ എഴുതിയിട്ടുണ്ട്. തിരുത്തേണ്ട പാഠ ഭാഗങ്ങളുണ്ട്, ജീർണ്ണതകൾ ചർച്ച ചെയ്ത് തിരുത്താതിരുന്നാൽ ജനങ്ങൾക്കിടയിൽ വിശ്വാസ്യതക്ക് മങ്ങലേൽക്കും” എന്ന പി ജയരാജൻ്റെ ഫെയ്‌സ് ബുക്ക് കുറിപ്പിലെ വാചകവും ബോർഡിൽ എഴുതി വെച്ചിട്ടുണ്ട് […]
Read more

തിരുത്തും, ജനങ്ങളുമായുള്ള ബന്ധം ശക്തിപ്പെടുത്തും; ഫേസ്ബുക്ക് പോസ്റ്റുമായി പിണറായി

തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പ് തോല്‍വിയില്‍ പ്രതികരിച്ച് പിണറായി വിജയന്‍. ജനവിധിയെ ആദരവോടെ സ്വീകരിക്കുന്നു. ഇടതുപക്ഷ ജനാധിപത്യ മുന്നണിയെ സംബന്ധിച്ചിടത്തോളം തീര്‍ത്തും അപ്രതീക്ഷിതമായ തെരഞ്ഞെടുപ്പ് ഫലമാണ് വന്നിട്ടുള്ളത്. എല്‍ഡിഎഫിന് ഈ ജനവിധി ഒരു അവസാനമല്ല, മറിച്ച് തുടര്‍ച്ചയായ രാഷ്ട്രീയ പ്രവര്‍ത്തനത്തിനുള്ള പുതിയ തുടക്കമാണ്. തെരഞ്ഞെടുപ്പില്‍ വിജയം നേടിയ യുഡിഎഫിനെ അഭിനന്ദനങ്ങള്‍ അറിയിക്കുന്നു. ജനങ്ങളുടെ വിശ്വാസം മെച്ചപ്പെട്ട നിലയില്‍ വീണ്ടെടുക്കാനും കൂടുതല്‍ ശക്തമായി മുന്നോട്ട് പോകാനും ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണ്. ജനങ്ങളുടെ ജീവിതനിലവാരം ഉയര്‍ത്തുന്ന ഏത് നല്ല നടപടിയെയും പിന്തുണക്കുമെന്നും പിണറായി […]
Read more

തമിഴ്‌നാട്ടിൽ ഗവർണർക്കെതിരെ സിപിഐ: വിജയ്‌ക്ക് അവസരം നൽകണമെന്ന് ആവശ്യം

ചെന്നൈ: തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ ഏറ്റവും വലിയ ഒറ്റകക്ഷിയായ തമിഴക വെട്രി കഴകത്തിന് (TVK) നിയമസഭയിൽ ഭൂരിപക്ഷം തെളിയിക്കാൻ അവസരം നൽകണമെന്ന് സി.പി.ഐ തമിഴ്‌നാട് സംസ്ഥാന സെക്രട്ടറി എം. വീരപാണ്ഡ്യൻ. സിപിഐ നിലപാട് വ്യക്തമാക്കിക്കൊണ്ടുള്ള വാർത്താക്കുറിപ്പിലാണ് അദ്ദേഹം നിലപാട് അറിയിച്ചത്. തമിഴ്‌നാട്ടിൽ തൂക്കുമന്ത്രിസഭയ്ക്കുള്ള സാധ്യതകൾ നിലനിൽക്കെ, ടി.വി.കെയെ പിന്തുണയ്ക്കുന്ന നിലപാടാണ് സി.പി.ഐ സ്വീകരിച്ചിരിക്കുന്നത്. സത്യപ്രതിജ്ഞയ്ക്ക് മുമ്പ് തന്നെ ഭൂരിപക്ഷം തെളിയിക്കണമെന്ന് ഗവർണർ നിർബന്ധം പിടിക്കുന്നത് ഉചിതമല്ലെന്നാണ് വിമർശനം. സിപിഐയുടെ നിലപാട് രാഷ്ട്രീയ കേന്ദ്രങ്ങളിലും ചർച്ചയായിട്ടുണ്ട്. കോൺഗ്രസ് ടിവികെ […]
Read more

വെള്ളാപ്പള്ളി മുസ്‌ലിം വിരുദ്ധത പറഞ്ഞുകൊണ്ടേയിരുന്നു, എതിർപ്പുമായി എ എം ആരിഫ്

ആലപ്പുഴ: തെരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ സിപിഐഎം നേതാവ് എ എം ആരിഫ്. വെള്ളാപ്പള്ളി മുസ്‌ലിം വിരുദ്ധത പറഞ്ഞുകൊണ്ടേയിരുന്നുവെന്നും അത് പാര്‍ട്ടി പ്രതിരോധിച്ചില്ലെന്നും ആരിഫ് പറഞ്ഞു. വെള്ളാപ്പള്ളിയെ സംരക്ഷിച്ചെന്നും ആരിഫ്. ‘വെള്ളാപ്പള്ളിയെ പ്രതിരോധിച്ചില്ല, സംരക്ഷിച്ചു. അദ്ദേഹം മുസ്‌ലിം ലീഗിനെ മാത്രമല്ല, മുസ്‌ലിം വിരുദ്ധത പറഞ്ഞുകൊണ്ടേയിരിക്കുകയായിരുന്നു. ആ സമയത്ത് ശക്തമായി എതിര്‍ക്കപ്പെടേണ്ടതായിരുന്നു എന്ന അഭിപ്രായം അന്തരീക്ഷത്തില്‍ നിലനില്‍ക്കുന്നുണ്ടായിരുന്നു. അപ്പോള്‍ അതിനെ ശക്തമായി പ്രതിരോധിക്കുന്ന കാര്യത്തില്‍ പോരായ്മ ഉണ്ടായിട്ടുണ്ടെന്നാണ്’, ആരിഫ് പറയുന്നത്. എല്‍ഡിഎഫ് […]
Read more

‘ജയിക്കില്ലെന്ന് എല്ലാവർക്കും അറിയാമായിരുന്നു’; പേരാവൂരിൽ നിർബന്ധിച്ച് മത്സരിപ്പിച്ചെന്ന് കെ.കെ ശെെലജ

കണ്ണൂര്‍: നിയമസഭാ തെരഞ്ഞെടുപ്പിൽ പേരാവൂരില്‍ മത്സരിപ്പിച്ചതില്‍ CPIM സംസ്ഥാന സെക്രട്ടറിയേറ്റില്‍ കടുത്ത അതൃപ്തി അറിയിച്ച് കെ. കെ ശൈലജ. മത്സരിക്കാന്‍ താല്‍പര്യമില്ലാതിരുന്നിട്ടും തന്നെ നിര്‍ബന്ധിച്ച് മത്സരിപ്പിച്ചുവെന്നും ജയിക്കില്ലെന്ന് എല്ലാവര്‍ക്കും അറിയാമായിരുന്നുവെന്നുമാണ് ശൈലജ സെക്രട്ടറിയേറ്റില്‍ അഭിപ്രായപ്പെട്ടത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ മട്ടന്നൂരില്‍ നിന്നും വന്‍ ഭൂരിപക്ഷത്തോടെ വിജയിച്ച കെ. കെ ശൈലജയ്ക്ക് ഇത്തവണ പേരാവൂരില്‍ സിപിഐഎം കോട്ടകളില്‍ നിന്നുള്ള വോട്ട് പോലും ലഭിച്ചിരുന്നില്ല പായത്ത് 1500 വോട്ടിന്റെ ഭൂരിപക്ഷം പോലും കെ. കെ ശൈലജയ്ക്ക് ലഭിച്ചില്ല. ഇവിടെ നിന്നും […]
Read more

തോല്‍വിയുടെ കാരണങ്ങൾ വിശദമായി പരിശോധിക്കും, പാര്‍ട്ടി ശക്തമായി തിരിച്ചുവരും: എം വി ഗോവിന്ദൻ

തിരുവനന്തപുരം: തെരഞ്ഞെടുപ്പില്‍ നേരിട്ടത് അപ്രതീക്ഷിത പരാജയമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. തിരിച്ചടിയില്‍ നിന്ന് പാഠം പഠിക്കുകയും ജനങ്ങള്‍ക്ക് ബോധ്യമാകുന്ന തരത്തില്‍ തിരുത്തലുകള്‍ വരുത്തിയും ഇടതുപക്ഷം തിരിച്ചുവന്ന ചരിത്രമാണ് കേരളത്തിലുള്ളത്. തിരിച്ചടിയുടെ കാരണങ്ങള്‍ വിശദമായി പരിശോധിക്കും. മെയ്, ജൂണ്‍ മാസത്തോടെ പാര്‍ട്ടിയുടെ എല്ലാ ഘടകങ്ങളെയും വിളിച്ചുചേര്‍ത്ത് എല്ലാവര്‍ക്കും പറയാനുള്ളത് കേള്‍ക്കുകയും അത് മുഖവിലയ്‌ക്കെടുക്കുകയും ചെയ്യും. വിലയിരുത്തലുകള്‍ സത്യസന്ധമായിരിക്കുമെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിന് ശേഷം വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു എം […]
Read more

Recent News