ഇന്റർനാഷണൽ ന്യൂക്ലിയർ സയൻസ് ഒളിമ്പ്യാഡ്; വൻ നേട്ടം കൈവരിച്ച് സൗദി
ജിദ്ദ: ഇന്റർനാഷണൽ ന്യൂക്ലിയർ സയൻസ് ഒളിമ്പ്യാഡിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി സൗദി അറേബ്യ. മികച്ച പ്രകടനം കാഴ്ചവെച്ച സൗദി, ‘ന്യൂക്ലിയർ സയൻസ് അംബാസഡർ’ എന്ന പദവിയും സ്വന്തമാക്കി. സൗദി ടീമിലെ നാല് പേരാണ് മെഡൽ നേടിയത്. ആഗസ്റ്റ് 2 മുതൽ 9 വരെ ജിദ്ദയിലെ കിങ് അബ്ദുൽ അസീസ് യൂണിവേഴ്സിറ്റിയിലാണ് പരിപാടി നടന്നത്.19 രാജ്യങ്ങളിൽ നിന്നായി 120ലധികം വിദ്യാർഥികളും ശാസ്ത്ര വിദഗ്ധരുമാണ് ഒരാഴ്ചയോളം നീണ്ട ഒളിമ്പ്യാഡിൽ പങ്കെടുത്തത്. ‘ബ്രൈറ്റ് മൈൻഡ്സ് ഫോർ പ്രോമിസിങ് ഫ്യൂച്ചർ’ എന്നതായിരുന്നു ഈ […]
Read more

